കാമുകിയുമായുള്ള ചുറ്റിക്കളി ചോദ്യം ചെയ്തു; നെടുങ്കണ്ടത്ത് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം, 48കാരനും കാമുകിയായ 22കാരിയും അറസ്റ്റില്‍

കോട്ടയം: ഇരുപത്തിരണ്ടുകാരിയായ കാമുകിയുമായുള്ള ഭര്‍ത്താവിന്റെ ചുറ്റിക്കളി അറിഞ്ഞ് ചോദ്യം ചെയ്ത ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. 48കാരന്റെ കാമുകിയായ 22കാരിയും പിടിയിലായിട്ടുണ്ട്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആനക്കല്ലിലാണ് സംഭവം. ആനക്കല്ല് സ്വദേശി സാബുവിനെ ഇന്ന് രാവിലെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവിന് മറ്റൊരു യുവതിയുമായുള്ള അടുപ്പം അറിഞ്ഞ ഭാര്യ ഇത് ചോദ്യം ചെയ്തു. എന്നാല്‍ കോപാകുലനായ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതിപ്പെട്ടു. 22കാരിയെയും 48കാരനെയും പോലീസ് അറസ്റ്റു ചെയ്യുകയായിരിന്നു. സാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആറു മാസക്കാലമായി 22കാരിയുമായി ഇയാള്‍ പ്രേമത്തിലായിരുന്നുവെന്ന് പറയുന്നു. യുവതിയുമായി ഇയാള്‍ പലസ്ഥലങ്ങളിലും പോയി താമസിച്ചിരുന്നതായി അറിവായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News