ബംഗളൂരു: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 32 കാരന്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരുവിലെ എച്ച്.എസ്.ആര്‍ ലേഔട്ടിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം.
ക്വാറന്റൈനിലായിരുന്ന ജയ്ശങ്കര്‍ ആണ് അറസ്റ്റിലായത്. ഇയാളെ എച്ച്.എസ്.ആര്‍ ലേഔട്ട് പോലീസ് സ്‌റ്റേഷനില്‍ പ്രത്യേക മുറിയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇയാളുടെ കൊവിഡ് പരിശോധന ഫലം വന്നശേഷം തുടര്‍ നടപടി സ്വീകരിക്കും.
വ്യാഴാഴ്ചയാണ് ശങ്കര്‍ മുംബൈയില്‍നിന്ന് ബംഗളൂരുവിലെത്തിയത്. തുടര്‍ന്ന് എച്ച്.എസ്.ആറിലെ സര്‍ക്കാര്‍ ഹോസ്റ്റലിലാണ് ക്വാറന്റൈനിലായത്. ക്വാറന്റൈന്‍ സെന്ററിലെ പൊതു ശുചിമുറിയുടെ സമീപത്തുവെച്ച് 30കാരിയായ സ്ത്രീയെയും പിന്നീട് മുറിയില്‍ വെച്ച് 22 കാരിയെയും ഇയാള്‍ ലൈംഗികമായി ശല്യപ്പെടുത്തിയെന്നാണ് പരാതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News