ബസില്‍ യാത്ര ചെയ്ത യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തി നിര്‍ബന്ധിച്ചു ബൈക്കില്‍ കയറ്റി, പൊതുസ്ഥലത്ത് വച്ച് കയ്യേറ്റം ചെയ്തു; യുവാവ് അറസ്റ്റില്‍

കൊല്ലം: പൊതുസ്ഥലത്ത് വെച്ച് യുവതിയെ കൈയേറ്റം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര ചന്തമുക്കില്‍ വവച്ച് കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ ആക്രമിച്ച കേസില്‍ കരുനാഗപ്പള്ളി പടയാര്‍കുളങ്ങര ശ്രീലകം വീട്ടില്‍ ഇരപത്തിയാറു വയസുളള പ്രഭാതാണ് അറസ്റ്റിലായത്.

അതേസമയം, ഇരുവരും തമ്മില്‍ ഒന്‍പതു വര്‍ഷമായി പ്രണയത്തിലായിരുന്നു. സമീപ കാലത്ത് ഇരുവരും അകല്‍ച്ചയില്‍ ആയതിലുള്ള വിരോധമാണ് പ്രതി യുവതിയെ ആക്രമിക്കാനുണ്ടായ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്റര്‍വ്യുന് പോകാനായി കരുനാഗപ്പള്ളിയില്‍ നിന്ന് ബസ്സില്‍ വരികയായിരുന്ന യുവതിയെ പ്രതിയായ പ്രഭാത് ബൈക്കില്‍ പിന്‍തുടര്‍ന്നു. തുടര്‍ന്ന് ഭരണിക്കാവിന് സമീപം ബസ്സില്‍ നിന്ന് ഇറങ്ങിയ യുവതിയെ അവിടെ വച്ച് കൈയ്യേറ്റം ചെയ്ത് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് കൊട്ടാരക്കരയിലേക്കുളള യുവതിയുടെ യാത്ര പ്രതിയുടെ ബൈക്കിലായിരുന്നു. പ്രതി നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റിയെന്നാണ് പറയുന്നത്. കൊട്ടാരക്കര ചന്തമുക്കില്‍ എത്തിയപ്പോള്‍ പ്രഭാത് യുവതിക്ക് നേരെ അതിക്രമം നടത്തി. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ പിന്നീട് പ്രഭാതിനെ പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News