രാത്രിയില്‍ വീട്ടിലെത്തി ഒളിച്ചിരുന്നു, തുണി അലക്കാന്‍ പുറത്തിറങ്ങിയ ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തി; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ചിറയിന്‍കീഴ് കടയ്ക്കാവൂരിലാണ് സംഭവം. മണമ്പൂര്‍ വടയാര്‍ക്കോണം കല്ലറപ്പിള്ള വീട്ടില്‍ പ്രകാശാണ് ( കുക്കുടന്‍ 48) അറസ്റ്റിലായത്. വെഞ്ഞാറമൂട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

രണ്ടു ദിവസം മുന്‍പാണ് പ്രകാശ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രാത്രിയില്‍ വീട്ടിലെത്തി ഒളിച്ചിരുന്ന പ്രതി തുണിയലക്കാന്‍ പുറത്തിറങ്ങിയ ഭാര്യയെ കമ്പികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയി. തലയ്ക്കു സാരമായി പരുക്കേറ്റ ഭാര്യ ഇപ്പോഴും ആശുപത്രിയിലാണ്.

മൂന്നുമാസം മുന്‍പു ഭാര്യാ സഹോദരന്റെ ബൈക്ക് കത്തിച്ച കേസിലും ഇയാള്‍ പ്രതിയാണ്. കൂടാതെ കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനവധി ക്രിമിനല്‍ കേസുകളിലും മുഖ്യപ്രതിയാണ് പ്രകാശ് എന്ന് എസ്‌ഐ വിനോദ് വിക്രമാദിത്യന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News