മുംബൈ: കോളേജ് വിദ്യാര്‍ത്ഥിനിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയിരുന്ന യുവാവ് അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിനിയെ നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്ന ഗണേഷ് ടിക്കത്തെ എന്ന 35 കാരനെയാണ് പോലീസ് പിടികൂടിയത്. ഫോണ്‍ വിളിക്കുമ്പോഴൊക്കെ പെണ്‍കുട്ടി ധരിച്ചിരിക്കുന്ന അടിവസ്ത്രത്തിന്റെ നിറം ചോദിക്കുകയായിരുന്നു ഇയാളുടെ പതിവ്.
അന്ധേരിയിലെ ഒരു ഹോസ്റ്റലിലെ ജീവനക്കാരനാണ് ടിക്കത്തെ. ഗോറേഗാവിലെ കോളേജില്‍ അഡ്മിഷന് നേടുന്നതിനായി എത്തിയപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ ആദ്യമായി കാണുന്നത്. പ്രവേശന അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനിടെ അഡ്മിഷന് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കുന്നത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം വിളിക്കുന്നതും പതിവായിരുന്നു. വിളിക്കുമ്പോഴൊക്കെ ധരിച്ചിരിക്കുന്ന അടിവസ്ത്രത്തിന്റെ നിറമാണ് ഇയാള്‍ യുവതിയോട് ചോദിച്ചിരുന്നത്.
ഇത് തുടര്‍ന്നപ്പോള്‍ പരാതി നല്‍കുമെന്ന് വരെ യുവതി പറഞ്ഞു. എന്നാല്‍ യാതൊരു മാറ്റവും ഉണ്ടായില്ല. ഈയിടെ ബ്യൂട്ടീഷന് കോഴ്സിനുള്ള പ്രവേശന പരീക്ഷയ്ക്ക് ഹാജരാകാന്‍ പോയപ്പോഴും പ്രതി യുവതിയെ വിളിച്ച് ഇതേ ചോദ്യം ആവര്‍ത്തിച്ചു. ഇതോടെ് പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. നിലവില്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.