CrimeKeralaNews

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനും കാമുകിയ്ക്കും 20 വര്‍ഷം കഠിനതടവ്

പത്തനംതിട്ട: പതിനൊന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ്. പത്തനംതിട്ട സ്വദേശികളായ അജി (46) കാമുകി സ്മിത (33) എന്നിവരെയാണ് പത്തനംതിട്ട പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്.

പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഒന്നാംപ്രതിയായ അജിയ്ക്ക് 20 വർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പീഡനത്തിന് കൂട്ടുനിന്നതിന് സ്മിതയെയും 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ഇവർ 25000 രൂപ പിഴയും അടയ്ക്കണം.

2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാംപ്രതിയായ സ്മിത പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തിക്കുകയും, ഇവിടെവെച്ച് ഒന്നാംപ്രതി പെൺകുട്ടിയെ പീഡിപ്പിച്ചെന്നുമാണ് കേസ്. കോന്നി പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker