കാനഡയിലേയ്ക്ക് പോകാന്‍ ഒരു കോടി രൂപ ആവശ്യപ്പെട്ട് കാമുകി! പണം നല്‍കാനായില്ല, പ്രണയ ബന്ധം അവസാനിപ്പിച്ച് യുവതി പോയി; മനംനൊന്ത് യുവാവ് ജീവനൊടുക്കി

ഗാന്ധിനഗര്‍: കാനഡയിലേയ്ക്ക് പോകുന്നതിനായി ഒരു കോടി രൂപ ആവശ്യപ്പെട്ടത് നല്‍കാനാവാത്തതിനെ തുടര്‍ന്ന് യുവതി പ്രണയ ബന്ധം അവസാനിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ നരോദ സ്വദേശിയായ ലഖന്‍ മഖിജ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ലഖന്‍ മലിഖയുടെ അമ്മ ജയ മഖിജ പോലീസ് സ്റ്റേഷനില്‍ യുവതിക്കെതിരെ പരാതി നല്‍കി.

നാനാ ചിലോദയിലെ കൈലാഷ് റോയല്‍ ഫ്ലാറ്റിലാണ് മരിച്ച ലഖന്‍ മഖിജ താമസിച്ചിരുന്നത്. കാമുകി യുവാവിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി ജയ മഖിജ നല്‍കിയ പരാതിയില്‍ ആരോപിച്ചു. തന്റെ മകനും കാമുകിയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സംഭാഷണത്തിന്റെ തെളിവുകള്‍ സഹിതമാണ് അമ്മ പരാതി നല്‍കിയിരിക്കുന്നത്.

നരോദയിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബമാണെങ്കിലും യുവതി ആവശ്യപ്പെട്ട വലിയ തുക നല്‍കാന്‍ യുവാവിന് കഴിഞ്ഞില്ല. പണം നല്‍കുന്ന കാര്യം ലഖന്‍ വിസമ്മതിച്ചപ്പോള്‍ കാമുകി പ്രണയത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. ബന്ധം തകര്‍ന്നതോടെ മനംനൊന്ത് ലഖന്‍ ഫെബ്രുവരി 21 ന് വീട്ടിലെ സ്വീകരണമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

പ്രഭാത നടത്തത്തിനിടെ മകനും പെണ്‍കുട്ടിയും തമ്മില്‍ പരിചയപ്പെട്ടതെന്നും, പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നുവെന്നും ലഖന്റെ അമ്മ ജയ പറഞ്ഞു. യുവതി തന്റെ മകന്റെ സമ്പത്ത് കണ്ടാണ് അടുപ്പം സ്ഥാപിച്ചതെന്ന് ജയ കൂട്ടിച്ചേര്‍ത്തു. കാനഡയിലേക്ക് കുടിയേറുന്നതിനുള്ള വിസയ്ക്കായി മകനില്‍ നിന്ന് ഒരു കോടി രൂപ യുവതി ആവശ്യപ്പെട്ടു, എന്നാല്‍ ഇത് നല്‍കാനുള്ള സാമ്പത്തിക സ്ഥിതി മകന് ഉണ്ടായിരുന്നില്ലെന്നും ജയ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News