27.4 C
Kottayam
Thursday, June 4, 2026

കിളി പോയ അവസ്ഥയില്‍ ഷൈന്‍! സത്യാവസ്ഥ ഇതാണ്; വേറെയും നടന്മാരില്ലേ, ഇത് വേണ്ടിയിരുന്നില്ലെന്ന് പ്രഷോഭ്

Must read

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് ഷൈന്‍ ടോം ചാക്കോ. ഏത് തരത്തിലുള്ള കഥാപാത്രവും അനായാസം ചെയ്ത് ഫലിപ്പിക്കുന്ന അഭിനേതാവാണ് ഷൈന്‍. ഇപ്പോഴിതാ വിജയ് ചിത്രം ബീസ്റ്റിലൂടെ തമിഴ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോ സോഷ്യല്‍ മീഡിയയുടെ ക്രൂരമായ ട്രോളുകള്‍ക്ക് ഇരയായി മാറുകയാണ്. താരത്തിന്റെ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന അഭിമുഖങ്ങളാണ് ഇതിന് കാരണമായി മാറിയിരിക്കുന്നത്.

ഷെയ്ന്‍ നിഗം നായകനായി എത്തിയ പുതിയ സിനിമയാണ് വെയില്‍. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഷൈന്‍ ടോം ചാക്കോ നല്‍കിയ അഭിമുഖങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. അഭിമുഖങ്ങളില്‍ പരസ്പര ബന്ധമില്ലാതെയാണ് ഷൈന്‍ സംസാരിക്കുന്നതെന്നും താരം ലഹരിയിലായിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. ഇതിനിടെ ഇപ്പോഴിതാ ഷൈന്‍ ടോം ചാക്കോയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രഷോഭ് വിജയന്‍.

ഷൈനിനെ നായകനാക്കി ഒരുക്കുന്ന അടി എന്ന സിനിമയുടെ സംവിധായകന്‍ ആണ് പ്രഷോഭ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രഷോഭ് വിജയന്റെ പ്രതികരണം. പ്രിയപ്പെട്ട ഷൈന്‍ ടോം ചാക്കോ, നിങ്ങള്‍ക്കും നിങ്ങളുടെ സമീപകാലത്തെ അഭിമുഖള്‍ക്കും ഇടയില്‍ എന്താണ് നടക്കുന്നതെന്ന് എനിക്കറിയാം എന്നു പറഞ്ഞാണ് സംവിധായകന്‍ കുറിപ്പ് ആരംഭിക്കുന്നത്. ഷൈന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കാലിന് പരുക്കേറ്റ നിലയില്‍ കിടന്നുറങ്ങുന്ന ഷൈന്‍ ആണ് ചിത്രത്തിലുള്ളത്. അദേഹത്തിന്റെ വാക്കുകളിലേക്ക്.

അവര്‍ക്ക് ഇതിനൊരു അവസരം നല്‍കരുത്. അവരെ അവഗണിക്കുക. ഈ ആളുകളെയൊക്കെ അവഗണിക്കുക. പരുക്കില്‍ നിന്നും വേഗത്തില്‍ തന്നെ മുക്തനാവുക. തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് ലോകം വേഗത്തില്‍ വിധിക്കലുകളിലേക്ക് കടക്കും. അവരുടെ ചിന്തകളേയോ ചിന്തയുണ്ടാകുന്ന രീതിയെയോ തിരുത്താന്‍ നിങ്ങള്‍ക്കാകില്ല. തങ്ങളുടെ സിനിമകളുടെ പ്രൊമോഷന്റെ ഉത്തരവാദിത്തമുള്ള മറ്റ് നടന്മാരും ഇവിടെയുണ്ട്. ഇത്രത്തോളം വേദന അനുഭവിക്കുമ്പോള്‍ എല്ലാ ഭാരവും സ്വന്തം തോളില്‍ ഏറ്റെടുക്കേണ്ടതില്ല. നിങ്ങള്‍ക്ക് വേഗം തന്നെ സുഖം പ്രാപിക്കാനും തല്ലുമാലയുടെ സെറ്റില്‍ തിരിച്ചെത്താനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

- Advertisement -

രതീഷ് രവിയുടെ കൂടെ നിങ്ങളോട് അടിയുടെ കഥ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. വെറുതെ കൗച്ചില്‍ കിടന്നു കൊണ്ട് സംസാരിക്കുകയും തമാശകള്‍ പറഞ്ഞതുമൊക്കെ ചെയ്ത്ത് ഓര്‍ക്കുന്നു. ആ മുറിയില്‍ ഒരു ക്യാമറയുണ്ടായിരുന്നുവെങ്കില്‍. നമ്മള്‍ ് വല്ലാതെ തെറ്റായി ചിത്രീകരിക്കപ്പെട്ടേനെ. വേഗം തന്നെ സുഖംപ്രാപിക്കട്ടെ ചേട്ടാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്നു പറഞ്ഞാണ് പ്രഷോഭ് വിജയന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. പിന്നാലെ കമന്റുമായി ഷൈന്‍ ടോം ചാക്കോയുമെത്തി. എപ്പോഴാണ് അടിയുടെ റിലീസ് എന്നാണ് ഷൈന്‍ ചോദിക്കുന്നത്. ഉടനെ തന്നെയുണ്ടാകുമെന്ന് സംവിധായകന്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

- Advertisement -

അതേസമയം ഷൈന്‍ ടോമിന്റെ അഭിമുഖത്തിന്റെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സിനിമാ പ്രേമികളുടെ ഗ്രൂപ്പായ പാന്‍ സിനിമ കഫേയില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത് ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ട്രോളുകള്‍, ഷൈന്‍ ടോമിന്റെ ഇന്റര്‍വ്യു സത്യം എന്താണ് ?
തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളില്‍ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ ഷൈന്‍ ടോം ചാക്കോയുടെ കാലിന് ഒടിവ് സമ്പവിക്കുന്നു. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. ശേഷം കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷൈന്‍ ടോമിനോട് വെയില്‍ സിനിമക്ക് വേണ്ടി ഇന്റര്‍വ്യു കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു. പക്ഷെ അവിടെ ഒരു ഇന്റര്‍വ്യുവിന് പകരം 16 ഇന്റര്‍വ്യുകള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്.

വേദനയും സഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്റര്‍വ്യുകളും കൈവിട്ട് പോവുകയും ചെയ്തു. പിന്നീട് മധ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് ഇന്റര്‍വ്യുന് പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഓണ്‍ലൈന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷൈന്‍ ടോമുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുവില്‍ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എന്നാണ് കുറിപ്പില്‍ പറയുന്നത്. പിന്നാലെ നിരവധി പേരാണ് ഷൈന്‍ ടോമിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week