കൊൽക്കൊത്ത :നാളെ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരം നടക്കാനിരിക്കെ ടീം ഇന്ത്യയുടെ (Team India) പരിശീലന ജേഴ്സിക്കെതിരെ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
എല്ലാം കാവി നിറമാക്കി മാറിക്കൊണ്ടിരിക്കുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചു. ടീം ഇന്ത്യയുടെ ജഴ്സി കാവിനിറമായതിനെയാണ് മമത വിമര്‍ശിച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ ലക്ഷ്യം വച്ചായിരുന്നു മമതയുടെ വിമര്‍ശനം. അതേസമയം മമതയുടെ വിമര്‍ശനത്തിനെതിരെ ബിജെപി രംഗത്തെത്തി. മമത കൊല്‍ക്കത്തയെ മുഴുവൻ നീലയും വെള്ളയും നിറങ്ങളാക്കിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.
സെൻട്രല്‍ കൊല്‍ക്കത്തയിലെ പോപ്പി മാര്‍ക്കറ്റില്‍ ജഗധാത്രി പൂജയുടെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ടീം ഇന്ത്യയുടെ ജേഴ്സിക്കെതിരെ രംഗത്തെത്തിയത്. `എല്ലാം കാവിയായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ താരങ്ങളെ ഓര്‍ത്ത് നമുക്ക് അഭിമാനമുണ്ട്. അവര്‍ ലോക ചാമ്ബ്യന്മാരാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
പക്ഷേ അവര്‍ പരിശീലനത്തിന് ധരിക്കുന്ന അവരുടെ വസ്ത്രം പോലും കാവിയായി മാറിക്കഴിഞ്ഞിരിക്കുന്നു. നേരത്തെ നീല നിറമാണ് അവര്‍ ധരിച്ചിരുന്നതെന്നു കൂടി ഓര്‍ക്കുക. മെട്രോ സ്റ്റേഷനുകള്‍ക്ക് പോലും കാവി നിറം പൂശിക്കൊണ്ടിരിക്കുകയാണ്.
മായാവതി സ്വന്തം പ്രതിമ ഉണ്ടാക്കി എന്ന് ഒരിക്കല്‍ കേട്ടിരുന്നു, അത്ഭുതത്തോടുകൂടിയാണ് അന്ന് ജനങ്ങള്‍ അത് കേട്ടത്. എന്നാല്‍ ഇപ്പോള്‍ അത് സാധാരണമായിരിക്കുന്നു…ഇഎല്ലാം നമോയുടെ പേരിലാണെന്നു മാത്രം. ഒരിക്കലും ഇത് അംഗീകരിക്കാനാവില്ല´- മമത പറഞ്ഞു.
ആരുടെയും പേരെടുത്ത് പറയാതെയാണ് മമതാ ബാനര്‍ജി വിമര്‍ശനം ഉന്നയിച്ചത്. അവരുടെയാരുടേയും പ്രതിമകള്‍ സ്ഥാപിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ അവര്‍ എല്ലാം കാവി നിറത്തിലാക്കാൻ ശ്രമിക്കുകയാണെന്നും മമതചൂണ്ടിക്കാട്ടി. മായാവതിയുടെ പ്രതിമ നിര്‍മ്മിച്ചത് ഒരിക്കല്‍ ഞാൻ കണ്ടു.
അതിനു ശേഷം ഇങ്ങിനെയൊന്നും കേട്ടിരുന്നില്ല.ഇത്തരം ഗിമ്മിക്കുകള്‍ കൊണ്ട് ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ല. അധികാരം വരും പോകും- ബിജെപിയെ പരിഹസിച്ച് മമത ബാനര്‍ജി പറഞ്ഞു, ഈ രാജ്യം ഒരു പാര്‍ട്ടിയുടേത് മാത്രമല്ല, അത് ജനങ്ങളുടേതാണെന്നും പറഞ്ഞു.
അതേസമയം മമതാ ബാനര്‍ജിയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. ലോകകപ്പില്‍ ടീം ഇന്ത്യയില്‍ ഉള്‍പ്പെടാനുള്ള മമതയുടെ ആഗ്രഹത്തെ താൻ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് ശിശിര്‍ ബജോറിയ പറഞ്ഞു.
പരിശീലന വേളയില്‍ കാവി ജഴ്‌സി ധരിച്ചതുകൊണ്ടാണ് ടീം ഇന്ത്യയെ കാവിവല്‍ക്കരിച്ചതെന്ന് മമത പറയുന്നത്. അങ്ങനെയാണെങ്കില്‍ കാവി നിറം ഏറ്റവും മുകളിലുള്ള ത്രിവര്‍ണ്ണ പതാകയുടെ കാര്യമോ? സൂര്യൻ്റെ ആദ്യ കിരണങ്ങള്‍ ഏതു നിറമാണ്? ടീം ഇന്ത്യ നീല വസ്ത്രം ധരിക്കുന്നില്ല എന്നാണ് മമതാ ബാനര്‍ജിയുടെ ആരോപണം.
എന്നാല്‍ നയതന്ത്രപരമായി പ്രാധാന്യമുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യൻ ടീം ധരിക്കുന്നത് നീല നിറമാണെന്ന് അവര്‍ മറന്നു പോകുന്നു. കൊല്‍ക്കത്ത നഗരത്തിന് നീലയും വെള്ളയും നല്‍കിയ മമതാ ബാനറില്‍ തന്നെയാണ് ഇതു പറയുന്നത് എന്നാലോചിച്ച് അത്ഭുതം തോന്നുന്നുവെന്നും ശിശിര്‍ ബജോറിയ പറഞ്ഞു.