EntertainmentKeralaNews

ആദ്യം അയ്യപ്പൻ, ഇപ്പോള്‍ ഗണപതി; ഇവൻ ഭക്തിയെ വിറ്റ് കാശുണ്ടാക്കുന്നു: ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച്‌ ശാന്തിവിള ദിനേശ് !

കൊച്ചി:മലയാള സിനിമയിലെ സംവിധായകൻ എന്നതിനപ്പുറം പല വിവാദ തുറന്ന് പറച്ചിലുകളില്‍ കൂടിയും ഏറെ ശ്രദ്ധ നേടിയ ആളാണ് ശാന്തിവിള ദിനേശ്.

പലപ്പോഴും ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച്‌ സംസാരിച്ചിട്ടുള്ള ആളുമാണ് ശാന്തിവിള ദിനേശ്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കെ വീണ്ടും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്.

“ആദ്യം അയ്യപ്പൻ ഇപ്പോള്‍ വിനായകൻ, ഭക്തി വിട്ടു കാശ് ഉണ്ടാക്കുന്നതാണ് ഇവന്റെ സ്വഭാവം” എന്നായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്.

തന്റെ തന്നെ യുട്യൂബ് ചാനലില്‍ കൂടിയാണ് അദ്ദേഹം സംസാരിച്ചത്. വാക്കുകള്‍ ഇങ്ങനെ:

,മാളികപ്പുറം സിനിമയില്‍ ഇത്രമാത്രം കൊട്ടിഘോഷിക്കാൻ അതിലൊന്നും ഉണ്ടായിരുന്നില്ല, ചക്ക വീണ് മുയല്‍ ചത്തു എന്നത് പോലെ ഒരു സിനിമ. ആറ്റുകാല്‍ അമ്ബലത്തില്‍ വിളക്കു കൊളുത്തിയത് രണ്ടര ലക്ഷം രൂപ വാങ്ങിയാണെന്ന് പറയുന്നു. ഉള്ളതാണോ ഇല്ലാത്തതാണോ എന്നറിയില്ല. കഴിഞ്ഞ തവണ മമ്മൂട്ടിയായിരുന്നു. ആ മനുഷ്യൻ ഒരു പൈസ പോലും വാങ്ങിയില്ല. ഇവൻ, പറ്റിപ്പാണ്. ഭക്തിയെ വിറ്റ് ഇവൻ സിനിമയ്ക്ക് കാശുണ്ടാക്കുന്നു.

അതുപോലെ തന്നെ ഇവനെ വിമര്ശിക്കുന്നവര്‍ ഒന്ന് കരുതിക്കോണം, എപ്പോഴാ നമുക്ക് അടി കിട്ടുന്നത് എന്ന് പറയാൻ പറ്റില്ല. ഇനിയിപ്പോ എന്നെ എവിടെയെങ്കിലും വെച്ച്‌ കണ്ടാല്‍ ആജാനുബാഹുവായ ഈ ഉണ്ണി മുകുന്ദൻ എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ട്. എന്നെ വല്ലതും ചെയ്താല്‍ അവന്റെ മുഖം ഞാൻ ശരിയാക്കും.

ഇവനെ കാണാൻ ഒരു തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവും ചെന്നു. ഉടൻ തന്നെ ഇവൻ ഇവരോട് പറയുന്നത് കഥ ഞാൻ കേള്‍ക്കണമെങ്കില്‍ ഞാൻ പറയുന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ വെക്കണമെന്നാണ്. മലയാള സിനിമ എവിടെ പോവുന്നെന്ന് ആലോചിച്ച്‌ നോക്കൂ.

സിനിമയില്‍ ഇപ്പോള്‍ മാമാപ്പണി ചെയ്യുന്നവര്‍ക്കേ നില നില്‍ക്കാൻ പറ്റുള്ളൂ എന്നാണ്. ഇവന്റെ അണ്ടര്‍വെയര്‍ കഴികിക്കൊടുക്കുന്നവനെയേ എക്സിക്യൂട്ടീവായി വെക്കുള്ളൂ. ഒരു പൊട്ട പടം വിജയിച്ച ഇവനൊക്കെ കാണിക്കുന്ന ജാഡ നിങ്ങളാലോചിച്ച്‌ നോക്കണം. ചാനലില്‍ ഒക്കെ വന്നിരുന്ന് സംസാരിക്കുന്നത് കേട്ടാല്‍ ഇതുപോലെ എളിയ ജീവിതമുള്ളയാളില്ലെന്ന് തോന്നും.ഈ ചെറുപ്പക്കാരന്റെ പേരില്‍ കള്ളപ്പണക്കേസുണ്ട്.

ഇവന്റെ ആ കേസ് ഇ,ഡി അന്വേഷിച്ചത് കൊണ്ടാണല്ലോ ബിജെപി ആയത്. ആ മാളികപ്പുറം സിനിമ വിജയിച്ച സമയത്ത് എന്തൊരു അ,ഹങ്കാരം പറച്ചില്‍ ആയിരുന്നു. മിന്നല്‍ മുരളിയേക്കാളും വലിയ സൂപ്പര്‍ ഹീറോ ഞാനാണ്, ഇപ്പോള്‍ മലയാളത്തില്‍ നൂറ് കോടി ക്ലബില്‍ കയറിയ മലയാളത്തിലെ രണ്ട് നടൻമാരേയുള്ളൂ. ഒന്ന് മോഹൻലാലും ഒന്ന് ഞാനും. എന്തൊരു അഹങ്കാരമാണ് ഇതെന്നും ശാന്തിവിള പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker