KeralaNews

ബസ് മ്യൂസിയത്തിൽ വെച്ചാൽ ലക്ഷങ്ങൾ കാണാൻ വരും,വിറ്റാൽ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടും: എ കെ ബാലൻ

തിരുവനന്തപുര: നവകേരള ബസ് ആഡംബര വാഹനമെന്നത് കള്ളപ്രചാരണത്തിന്റെ ഭാ​ഗം എന്ന് സി പി എം നേതാവും മുൻമന്ത്രിയുമായ എ കെ ബാലൻ. വാഹനം ടെൻഡർ വിളിച്ച് വിൽക്കാൻ നിന്നാൽ ഇപ്പോൾ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ കാലാവധി കഴിഞ്ഞ് 15 വർഷത്തിന് ശേഷം മ്യൂസിയത്തിൽ വെച്ചാൽ കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സ‍ഞ്ചരിച്ച വാഹനം എന്ന നിലയിൽ കാണാൻ വേണ്ടി ലക്ഷക്കണക്കിന് ആളുകൾ എത്തുെമെന്നും ബാലൻ പറഞ്ഞു.

പ്രതിപക്ഷം നവകേരള സദസ്സിൽ നിന്ന് മാറിനിൽക്കേണ്ട ​ഗതികേടിലേക്ക് എത്തിയതാണ്, ഇപ്പോൾ മൂന്ന് പ്രതിപക്ഷ നേതാക്കളാണ് കേരളത്തിലുള്ളത്. ഉച്ചവരെ വി ഡി സതീശൻ, ഉച്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല, രാത്രി ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രനാണെന്നും ബാലൻ പറഞ്ഞു.

നവകേരള സദസ് എന്നത് ചരിത്ര സംഭവമാണ്. ചലിക്കുന്ന ക്യാബിനറ്റ് എന്നത് ഒരുപക്ഷേ ലോക ചരിത്രത്തിൽ ആദ്യമായിരിക്കും. ഇതിനെ തകർക്കാനാണ് ആഡംബര ബസ്സെന്ന പ്രചാരണം നടത്തുന്നത് ഇനിയെങ്കിലും ഈ ആഡംബര ബസ്സ് എന്ന പ്രചാരണം അവസാനിപ്പക്കണം എന്നും ബാലൻ പറഞ്ഞു.

അതേസമയം, നവകേരള സദസ്സിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോ​ഗം ചേർന്നു. കാസർ​ഗോഡ് പൈവളി​ഗെ ന​ഗർ എച്ച്, എസ്സിൽ വൈകീട്ട് 3. 30 ന് നവകേരള സദസ്സിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

‌മന്ത്രിമാരും ഉദ്യോ​ഗസ്ഥ പ്രമുഖരും പങ്കെടുക്കുംം. 140 മണ്ഡലങ്ങളിലൂടെ യാത്ര ചെയ്ത് ഡിസംബർ 23 ന് തിരുവനന്തപുരത്താണ് പരിപാടി സമാപനം. മുഖ്യമന്ത്രിമാരും എല്ലാ നിയോജക മണ്ഡലങ്ങളിൽ എത്തുകയും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുകയും ശാശ്വത പരിഹാരം കണ്ടെത്താൻ നിർദ്ദേശിക്കുകയുമാണ് ലക്ഷ്യങ്ങൾ.

സദസ്സ് തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് പ്രത്യേകം പന്തലിൽ പൊതുജനങ്ങളുടെ പരാതി സ്വീകരിച്ച് തുടങ്ങും. തുടർനടപടികൾക്കായി രസിത് നൽകും. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും പ്രത്യേക കൗണ്ടറുകൾ ഉണ്ടാവും. കുടി വെള്ളം , ശൗചാലയം, വൈദ്യസഹായം എന്നിവയും ഉണ്ടാവും. പരാതികളുടെ പുരോ​ഗതി വീക്ഷിക്കാൻ ഓൺലൈൻ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഓൺലൈൻ , കഴിയുന്നവ അന്ന് തന്നെ തീർപ്പാക്കും. താർപ്പാക്കാൻ സാധിക്കാത്ത പരാതികളിലെ തീരുമാനം പിന്നീട് അറിയിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker