EntertainmentKeralaNews

ആ വാക്കുകൾ കേൾക്കാഞ്ഞതിന്റെ തിക്തഫലം ഞാൻ അനുഭവിച്ചു;ഇന്നെനിക്ക് മമ്മൂട്ടിയുടെ രാഷ്ട്രീയം; നയം വ്യക്തമാക്കി ജഗദീഷ്

കൊച്ചി:രാഷ്ട്രീയം ഉള്ള ആളായിരുന്നു താൻ, ഇപ്പോൾ അത് തീർത്തും ഇല്ലെന്ന് നടൻ ജഗദീഷ്. അത് നൂറുശതമാനം ഉപേക്ഷിച്ചു. അതിന് പ്രധാനകാര്യം കുടുംബത്തിൽ അതിനു ആർക്കും യോജിപ്പ് ഇല്ലായിരുന്നു എന്നതാണ് ജഗദീഷ് പറയുന്നു. രമക്കും കുട്ടികൾക്കും ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് യോജിപ്പ് ഇല്ലായിരുന്നു.

അവരോട് ചോദിച്ചപ്പോൾ വേണോ എന്നാണ് അവർ ചോദിക്കുന്നത്. എന്നിട്ടും ഞാൻ അവരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാതെ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ നിന്നു. ആ ഉപദേശം കേൾക്കാഞ്ഞതിന്റെ തിക്തഫലം ഞാൻ അനുഭവിച്ചു ജഗദീഷ് പറയുന്നു.

തെരെഞ്ഞെടുപ്പിൽ പരാജപെട്ടതുകൊണ്ടല്ല ഞാൻ രാഷ്ട്രീയം ഉപേക്ഷിച്ചത്. കുട്ടികളും രമയും പറഞ്ഞ ആദ്യ അഭിപ്രായത്തോട് യോജിപ്പ് രേഖപെടുത്താനുള്ള അവസരം പിന്നീടാണ് എനിക്ക് കിട്ടിയത്. ഞാൻ നോക്കിയപ്പോൾ ഇപ്പോൾ രാഷ്ട്രീയത്തിൽ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നത് മമ്മുക്കയെ ആണ്.

എങ്ങനെ എന്ന് ചോദിച്ചാൽ, മൂന്നു സ്ഥാനാര്ഥിയെയും മമ്മുക്ക ഒരേപോലെ സത്കരിക്കും. മൂന്നുകൂട്ടരും ഹാപ്പി. മമ്മുക്ക ഒരു പാർട്ടിയുടെയും ആളല്ല. മമ്മുക്ക എല്ലാ പാർട്ടിയുടെയും യോഗത്തിൽ പങ്കെടുക്കുന്ന ആളാണ്‌. അദ്വാനിയുടെ പുസ്തകപ്രകാശനം നിർവ്വഹിച്ചത് മമ്മുക്കയാണ്.

എല്ലാ പാർട്ടിക്കാർക്കും അദ്ദേഹം സ്വീകാര്യൻ ആണ് ആണ്. അദ്ദേഹം സമദൂരം അല്ല, സമയടുപ്പം നോക്കുന്ന ആളാണ്. ആ ലൈൻ ആണ് ഞാനും ഫോളോ ചെയ്യാൻ തീരുമാനിച്ചത്. തോറ്റു എന്ന കുറ്റബോധവും നിരാശയും ഒക്കെ മാറി. എല്ലാവരുമായും നല്ല അടുപ്പം ആണ് എനിക്ക് ഇന്ന്. എല്ലാവർക്കും എന്നോടും നല്ല സ്നേഹം ആണ്.

ഞാൻ ഒരു പാർട്ടിയിൽ നിന്നും മാറി മറ്റൊരു പാർട്ടിയിലേക്ക് പോയതല്ല. രാഷ്ട്രീയം ആണ് ഞാൻ ഉപേക്ഷിച്ചത്. രാഷ്ട്രീയത്തിൽ പ്രവര്ത്തിക്കാനുള്ള യോഗ്യത ഇല്ല എന്ന് എനിക്ക് മനസ്സിലാക്കി തന്നത് ജനങ്ങൾ ആണ്. അതോടെ ഞാൻ സന്തോഷത്തോടെ അത് സ്വീകരിച്ചു ജഗദീഷ് പറഞ്ഞു-

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button