28.7 C
Kottayam
Saturday, September 28, 2024

അത് മറ്റേടത്ത് പോയി പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി; എങ്കില്‍ പിന്നെ അയാള്‍ ചെയ്യട്ടേ എന്ന് ലാലു അല്കസും, ഒരു കാര്യമില്ലാത്ത കാര്യത്തിന് അവര്‍ തമ്മില്‍ വഴക്കായി, തുറന്ന് പറഞ്ഞ് ഇന്നസെന്റ്

Must read

കൊച്ചി:ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി മമ്മൂട്ടിയെയും ലാലു അലക്സിനെയും നായകന്മാരാക്കി ചെയ്യാനിരുന്ന സിനിമയുടെ പിന്നണിയില്‍ നടന്ന രസകരമായ കഥകള്‍ പങ്കുവെച്ച് നടന്‍ ഇന്നസെന്റ്. മമ്മൂട്ടിയുടെയും ലാലു അലക്സിന്റെയും ഡേറ്റ് ആണ് കിട്ടിയിരിക്കുന്നത്. രണ്ട് പേര്‍ മെന്റല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ്.

ലാലു അലക്സിന്റെ കഥാപാത്രം ആശുപത്രിയിലെ ഒരു പെണ്‍കുട്ടിയെ വ്യഭിചരിക്കുകയും ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുമാണ്. അതിന്റെ പശ്ചാത്തലത്തിലാണ് കഥയുടെ തുടക്കം. അവസാനം ലാലു അലക്സിന്റെ ഡോക്ടര്‍ കഥാപാത്രം ജയിലില്‍ പോവുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രം ആ കുറ്റം എടുക്കുകയാണ്. കാരണം മറ്റേയാള്‍ക്ക് ഭാര്യയും മക്കളുമൊക്കെ ഉണ്ട്. മമ്മൂട്ടി ചിത്രത്തില്‍ നല്ലൊരു ഡോക്ടറാണ്.

ആദ്യം മോശം ഡോക്ടറായി അഭിനയിക്കാനുള്ള വേഷം തീരുമാനിച്ചത് മമ്മൂട്ടിയ്ക്ക് ആയിരുന്നു. അത് മറ്റേടത്ത് പോയി പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി പറഞ്ഞു. പക്ഷേ ലാലു അലക്സിന് അത്രയും ദുഷ്ടനായിട്ടുള്ള കഥാപാത്രം ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആണെങ്കില്‍ അയാള്‍ വേണ്ടെന്ന് വെക്കണം എന്നായി മമ്മൂട്ടി.

ആ പ്രോജക്ട് അവിടെ വെച്ച് നില്‍ക്കുമെന്ന അവസ്ഥയായി. ഇതിന്റെ പേരില്‍ അവര്‍ തമ്മില്‍ വഴക്കായി. ലാലു അലക്സിന് ആ വേഷം ചെയ്താല്‍ എന്തായി എന്നൊക്കെ മമ്മൂട്ടി ചോദിച്ചിരുന്നു. എങ്കില്‍ പിന്നെ അയാള്‍ തന്നെ ചെയ്യട്ടേ എന്ന് ലാലു അല്കസും പറഞ്ഞു. ഒരു കാര്യമില്ലാത്ത കാര്യത്തിന് അവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായി. എന്തായാലും ആ സംഭവം ഒക്കെ അതിലൂടെ കഴിഞ്ഞു എന്നും ഇന്നസെന്റ് പറയുന്നു.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗിന്റെ ഓഡിയോ ലോഞ്ചിനിടെ് ലാലു അലക്സ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സംഘം എന്ന ചിത്രത്തില്‍ ഇപ്പോഴത്തതിലും പ്രായം കൂടുതല്‍ ഉണ്ടായിരുന്നതായി ലാലു അലക്സ് പറഞ്ഞു.

മഹാനടന്‍, എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. എന്നോടെപ്പോഴും പ്രത്യേക സ്നേഹം അദ്ദേഹത്തിനുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം പരോള്‍ എന്ന സിനിമയില്‍ അഭിനയിച്ചു. അതൊരു അതിഥി വേഷമായിരുന്നു. അതിന് ശേഷം കുറേ ദിവസം ഒന്നിച്ച് മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചു എന്നതാണ് ഈ സിനിമയിലെ എന്റെ ഏറ്റവും വലിയ ആനന്ദം. ലാലു അലക്‌സ് പറഞ്ഞു.

ഈ സിനിമയുടെ പാട്ടും ടീസറുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ ജോഷി സാറിനോട് ചോദിച്ചു, സാര്‍, സംഘം എന്ന സിനിമയില്‍ ഇതുപോലെ വള്ളവും കായലുമൊക്കെയായിരുന്നു പശ്ചാത്തലം. ആ സിനിമയിലെ മമ്മൂട്ടിക്ക് ഇതിനേക്കാള്‍ പ്രായം കൂടുതല്‍ ഉണ്ടായിരുന്നോ? അതാണ് ഡെഡിക്കേഷന്‍.

എല്ലാവരും ചോദിക്കും എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. അതൊരു ഡെഡിക്കേഷനാണ്. എനിക്ക് അറിയാം, ഒരു നടന്‍, അദ്ദേഹം മമ്മൂട്ടിയുടെ വലിയ ആരാധകനാണ്. മമ്മൂട്ടിയോടുള്ള അമിത ഇഷ്ടം കൊണ്ട് അദ്ദേഹം പറഞ്ഞു, അഭിനയം മമ്മൂട്ടിക്ക് ഭ്രാന്ത് ആണെന്ന്. പിന്നീട് അത് മാധ്യമങ്ങളില്‍ വന്നപ്പോള്‍ തമാശ ആയി. മമ്മൂട്ടിക്ക് ഭ്രാന്ത് ആണെന്നായി അത്. അഭിനയം എന്നുള്ള വാക്ക് വിട്ടുപോയി.

എന്നുപറഞ്ഞ പോലെ ആ വലിയ കലാകാരന്റെ കൂടെ കുറേ വര്‍ഷമായി ഒന്നിച്ച് ഉണ്ട്. എന്നെ എടാ എന്ന് വിളിക്കുകയും എനിക്ക് എടാ എന്നുവിളിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയതും വലിയൊരു സന്തോഷമായി ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ പറയുന്നു. ലാലു അലക്‌സ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week