വനിതാ ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പുരുഷ നഴ്‌സ് അറസ്റ്റില്‍

ബംഗളുരു: ബംഗളുരുവിലെ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന മുറിയിലെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ പുരുഷ നഴ്‌സ് അറസ്റ്റില്‍. 31കാരനായ മരുതേശനാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോമ ആന്റ് ഓര്‍ത്തോപീഡിക്‌സ് ഡയറക്ടര്‍ ആണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

റെക്കോഡ് മോഡിലുള്ള മൊബൈല്‍ ഫോണ്‍ വെള്ളിയാഴ്ച രാവിലെ 9.30 ന് വസ്ത്രം മാറുന്ന മുറിയിലെത്തിയ വനിതാ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുകയായിരിന്നു. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്റേതാണ് മൊബൈല്‍ എന്ന് പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി. മൊബൈല്‍ കണ്ടെത്തിയ ഡോക്ടര്‍ മറ്റ് ഡോക്ടര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കി. ഇത് ഡയറക്ടറെ അറിയിക്കുകയും അദ്ദേഹം പരാതി നല്‍കുകയുമായിരുന്നു.

മരുതേശനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറച്ച് മാസങ്ങളായി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് സമ്മതിച്ചു. എന്നാല്‍ അതേസമയം ഈ ദൃശ്യങ്ങള്‍ കൈമാറുകയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയോ ചെയ്തിട്ടില്ല. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിരുന്നോ എന്ന് അന്വേഷണത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News