കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം; അമ്മയും രണ്ടാനച്ഛനും ഉള്‍പ്പെടെ എട്ടുപേര്‍ക്ക് തടവു ശിക്ഷ

കോഴിക്കോട്: മുക്കത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ മാതാവും രണ്ടാനച്ഛനും ഉള്‍പ്പടെ എട്ട് പേര്‍ കുറ്റക്കാരാണെന്ന് കോടതി. സംഭവം നടന്ന് 14 വര്‍ഷത്തിനു ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്. കോഴിക്കോട് അതിവേഗ കോടതിയാണ് വിധി പറഞ്ഞത്.

ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവും മറ്റ് പ്രതികള്‍ക്ക് 10 വര്‍ഷത്തെയും തടവ് ശിക്ഷ കോടതി വിധിച്ചു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ അഞ്ച് വര്‍ഷത്തെ തടവും ശിക്ഷയും പ്രതികള്‍ അനുഭവിക്കണം. കേസില്‍ രണ്ട് പേരെ തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കി.

കുട്ടിയെ മാതാവിന്റെ ഒത്താശയോടെ ആദ്യം പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിന്നീട് പലയാളുകള്‍ക്കും കുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ പീഡിപ്പക്കപ്പെട്ട കുട്ടിയുടെ അമ്മ കോടതിയില്‍ ബോധരഹിതയായി വീണു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News