മുന്‍ നക്‌സല്‍ നേതാവ് അജിതയുടെ മകളുടെ കൂടെ പോയ മലയാളി യുവതി ഗോവയില്‍ മരിച്ച നിലയില്‍; ദുരൂഹത

കാസര്‍കോട്: മലയാളി യുവതിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ ഞാണിക്കടവിലെ ഗിരീഷ് മിനി ദമ്പതികളുടെ മകള്‍ അഞ്ജന കെ ഹരീഷി (21) നെയാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാജ്യത്ത് ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ തലശേരി ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് മിനി ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് അഞ്ജന ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ അഞ്ജനയെ ഹാജരാക്കി. അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച് മുന്‍ നക്‌സല്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ അജിതയുടെ മകളോടൊപ്പം കോടതി യുവതിയെ വിട്ടിരുന്നു.

കോടതിയില്‍ നിന്ന് പോയ യുവതി അവരുടെ കൂടെയായിരുന്നു ഇതുവരെ താമസിച്ചിരുന്നത്. രാവിലെയാണ് അഞ്ജന മരിച്ച വിവരം പോലീസിന് ലഭിക്കുന്നത്. യുവതി ഗോവയില്‍ കൊല്ലപ്പെട്ടത് ആണെന്നും അതല്ല ആത്മഹത്യ ചെയ്തതാണെന്നും പറയുന്നുണ്ട്. അഞ്ജനയുടെ കുടുംബം ഇപ്പോള്‍ പുതുക്കൈ വില്ലേജിലാണ് താമസിക്കുന്നത്. സഹോദരങ്ങള്‍: അനഘ, ശ്രീഹരി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News