പൊളി ലുക്കില്‍ ‘കറുത്തമ്മ’യും സുരഭി ലക്ഷ്മിയും; വീഡിയോ വൈറല്‍
മലയാളികളുടെ പ്രിയ നടി ഷീലയുമൊത്തുള്ള സുരഭി ലക്ഷ്മിയുടെ വീഡിയോ വൈറലാകുന്നു. ചെമ്മീന്‍ സിനിമയിലെ ‘പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌റ്റൈലിഷായി നടന്നു വരുന്ന താരങ്ങളാണ് വീഡിയോയില്‍. ഷീലക്കൊപ്പം ന്യൂയോര്‍ക്കില്‍ പങ്കിട്ട നിമിഷങ്ങളാണ് ഇതെന്ന് സുരഭി വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഇതാര് കറുത്തമ്മയോ?, ലുക്ക് പൊളിയാണല്ലോ, ഷീലാമ്മ ഉയിര്‍ എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ഷീലാമ്മയേയും ആ നൊസ്റ്റാള്‍ജിക് പാട്ടും വീഡിയോയിലൂടെ ഓര്‍മ്മിപ്പിച്ചതിന് സുരഭിയോട് നന്ദി പറയുകയാണ് ആരാധകര്‍.
ലോക്ക്ഡൗണ്‍ കാലത്ത് നരിക്കുനിയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുകയാണ് സുരഭി. രണ്ടു തലമുറകളിലെ അഭിനേത്രികള്‍ ചേര്‍ന്ന് രസകരമാക്കിയ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. മലയാളസിനിമയിലെ ഒരു കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന അഭിനേത്രിയാണ് ഷീല. അറുപതുകളില്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ സമാനതകളില്ലാത്ത താരസാന്നിധ്യമായി മാറിയ അഭിനേത്രി.
https://www.instagram.com/p/CAGGUC8Hckp/