24.7 C
Kottayam
Monday, June 8, 2026

40 കോടി രൂപ സമ്മാനം അടിച്ച ആ മലയാളി ആര്? പൊതുജനങ്ങളുടെ സഹായം തേടി ബിഗ് ടിക്കറ്റ് അധികൃതര്‍

Must read

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപയുടെ ഗ്രാന്റ് പ്രൈസ് നേടിയ മലയാളിയെ വിവരമറിയിക്കാനാവാതെ അധികൃതര്‍ തിരയുന്നു. കേരളീയനായ അബ്ദുസലാം എന്‍.വിയാണ് രണ്ട് കോടി ദിര്‍ഹത്തിന്റെ (40 കോടിയാളം ഇന്ത്യന്‍ രൂപ) നറുക്കെടുപ്പില്‍ വിജയിയായത്.

എന്നാല്‍ അദ്ദേഹത്തെ വിവരമറിയിക്കാനായി ഫോണ്‍ നമ്പറില്‍ പല തവണ ബിഗ് ടിക്കറ്റ് അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 323601 എന്ന നമ്പറിലുള്ള ടിക്കറ്റ് 2020 ഡിസംബര്‍ 29ന് അദ്ദേഹം ഓണ്‍ലൈനായി വാങ്ങിയതാണ്. ഫോണ്‍ നമ്പറുകളില്‍ ലഭ്യമാവാത്തതുകൊണ്ട് ഈ കോടീശ്വരനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍.

323601 നമ്പറിലുള്ള ടിക്കറ്റെടുത്ത അബ്ദുസലാമിനെ ആര്‍ക്കെങ്കിലും പരിചയമുണ്ടെങ്കില്‍ ബിഗ് ടിക്കറ്റിലൂടെ ഏറ്റവും ഒടുവില്‍ കോടീശ്വരനായ വ്യക്തി അദ്ദേഹമാണെന്ന് അറിയിക്കണമെന്നാണ് അധികൃതരുടെ ആവശ്യം. വിജയിയെ കണ്ടെത്താന്‍ സാധിക്കുന്നവര്‍ അക്കാര്യം ബിഗ് ടിക്കറ്റ് ഹെല്‍പ് ഡെസ്‌കില്‍ 02 201 9244 എന്ന നമ്പറിലോ അല്ലെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കണമെന്നാണ് അധികൃതരുടെ അഭ്യര്‍ത്ഥന.

ടിക്കറ്റെടുത്തപ്പോള്‍ രണ്ട് ഫോണ്‍ നമ്പറുകളാണ് അബ്ദുസലാം നല്‍കിയിരുന്നത്. രണ്ട് നമ്പറുകളിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ഫോണ്‍ വിളിക്കുമ്പോള്‍ ലഭ്യമാവുന്നില്ല എന്നറിയിച്ചുകൊണ്ട് മലയാളത്തിലുള്ള അറിയിപ്പാണ് ലഭിക്കുന്നതത്രേ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week