തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നു സിപിഎം നേതാവ് എം.പ്രകാശന്‍ മാസ്റ്ററെ മാറ്റി. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് പ്രകാശന്‍ മാസ്റ്ററെ മാറ്റാനുള്ള തീരുമാനമെടുത്തത്.
മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതകളാണ് മാറ്റത്തിന് കാരണമെന്നാണ് സൂചന. ഇ.പി ജയരാജനുമായുള്ള അഭിപ്രായഭിന്നത മൂലം ഓഫീസ് സ്റ്റാഫില്‍ നിന്നും ഒഴിവാക്കപ്പെടുന്ന മൂന്നാമത്തെയാളാണ് പ്രകാശന്‍ മാസ്റ്റര്‍.
എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് പ്രകാശന്‍ മാസ്റ്ററെ മാറ്റിയതെന്നാണ് സിപിഎം നല്‍കുന്ന ഔദ്യോഗിക വിശദീകരണം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പ്രകാശന്‍ മാസ്റ്റര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News