ആസാമില്‍ കുടുങ്ങിയ കേരള ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ബസിനുള്ളില്‍ ജീവനൊടുക്കി

ഗോഹട്ടി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ആസാമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ജീവനൊടുക്കി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. ആസാമിലെ നാഗോണില്‍ ബസിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

റംസാനും നിയമസഭാ തെരഞ്ഞെടുപ്പിനും മുന്‍പായി അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് നിരവധി ടൂറിസ്റ്റ് ബസുകള്‍ പോയിരുന്നു. ഇങ്ങനെയൊരു ബസിലെ തൊഴിലാളിയാണ് അഭിജിത്ത്.

നാട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ രണ്ടാം തരംഗവും ലോക്ക്ഡൗണും കാരണം ഇവിടേക്ക് തിരിച്ചു വരാന്‍ മടി കാണിച്ചു. ഇതോടെ തൊഴിലാളികളുമായി അവിടേക്ക് പോയ ടൂറിസ്റ്റ് ബസുകളും അതിലെ ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് ഇങ്ങനെ അവിടെ കുടുങ്ങിയ ബസുകളിലൊന്നിലെ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News