വൈക്കം:ചെമ്മനാകരിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.ഭാര്യയെ കട്ടിലിൽമരിച്ച നിലയിലും ഭർത്താവിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലും കാണപ്പെട്ടു
വൈക്കം ചെമ്മനാകരി, ആഞ്ചിലത്തറയിൽ തങ്കച്ചൻ(58) തൂങ്ങി മരിച്ച നിലയിലും, ഭാര്യ ഓമന (54) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നു രാവിലെ ഇരുവരേയും കാണാതിരുന്നതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.
ഇരുവരും കോവിഡ് മുക്തരായിരുന്നു. ഓമന ഹൃദ് രോഗി കൂടിയാണ്.
രാത്രിയിൽ ഓമന മരിച്ചതറിഞ്ഞ് ഭർത്താവ് ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നു.കൂലിപ്പണിക്കാരായ ഇവർക്ക് മക്കളില്ല.വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News