KeralaNews

മലയാളി നഴ്സ് പെർത്തിൽ മരിച്ചു

പെർത്ത്: കാൻസർ ബാധിതയായ മലയാളി നഴ്സ് വില്ലേട്ടനിൽ താമസിക്കുന്ന അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യ മേരികുഞ്ഞ് (49) അന്തരിച്ചു. ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിൽ നഴ്സ് ആയിരുന്നു. തലച്ചോറിൽ അർബുദം ബാധിച്ച് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു.

എറണാകുളം എളവൂർ ചക്കിയത്ത് പരേതരായ ദേവസി–അന്നംക്കുട്ടി ദമ്പതികളുടെ നാലുമക്കളിൽ ഇളയതാണ് മേരികുഞ്ഞ്. മക്കൾ: എയ്ഞ്ചൽ, ആൽഫി, അലീന, ആൻലിസ. സഹോദരങ്ങൾ: റെൻസി, സിസ്റ്റർ ലൈസി (കോഴിക്കോട്) ലിറ്റി പോളി ചെമ്പൻ (വില്ലേട്ടേൻ പെർത്ത്) സംസ്കാരം പിന്നീട് പെർത്തിൽ നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button