ഇറ്റലിയില്‍ മലയാളി മരിച്ചു,കൊവിഡ് 19 എന്ന് സംശയം

കോട്ടയം: ഇറ്റലിയില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു.ചങ്ങനാശേരി സ്വദേശി കടമാഞ്ചിറ മാറാട്ടുകളം ജോജി(57) ആണ് മരിച്ചത്.കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു ജോജി.

രണ്ടു ദിവസം മുമ്പാണ് ജോജി നാട്ടിലേക്ക് വിളിച്ചത്.പനിയാണ് കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ബന്ധുക്കളെ അറിയിച്ചു.വീട്ടില്‍ കുഴഞ്ഞുവീണ നിലയിലാണ് കണ്ടെത്തിയത്.ാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

ജോജിയുടെ ഭാര്യ ഇറ്റലിയില്‍ നഴ്‌സ് ആയിരുന്നു. ജോജിയും ഏറെ നാളായി ഇറ്റലിയിലാണ് താമസം.ഭാര്യ രോഗം വന്ന് മരിച്ചതിനേത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇറ്റലിയിലേക്ക് തിരിച്ചുപോയി.

ജോജിയുടെ സ്രവം അധികൃതര്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരിശോധനയ്ക്ക് ശേഷമെ കൊറോണയാണോ മരണകാരണമെന്ന് വ്യക്തമാവൂ. ഇറ്റലിയില്‍ നിന്ന് മൃതദേഹം നാട്ടിലേക്ക് എത്തിയ്ക്കുന്നതിലടക്കം തടസങ്ങള്‍ നേരിടുന്നതിനാല്‍ സംസ്‌കാരം ഇറ്റലിയില്‍ നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News