27.8 C
Kottayam
Friday, May 24, 2024

തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവദമ്പതികള്‍ മരിച്ചു

Must read

തൃശ്ശൂര്‍: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവദമ്ബതികള്‍ മരിച്ചു. ചേര്‍പ്പ് വല്ലച്ചിറ സ്വദേശി ദീപക് മേനോന്‍ (29), ഭാര്യ ഡോ. ഗായത്രി (25) എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ബോട്സ്വാന പൗരന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചാണ് അപകടം. വല്ലച്ചിറ മേലയില്‍ പരേതനായ സുകുമാരന്‍ മേനോന്റെയും റിട്ട. അദ്ധ്യാപിക സുശീലയുടെയും മകനാണ് ദീപക്. എടക്കളത്തൂര്‍ പുത്തന്‍പീടിക നന്ദകുമാറിന്റെയും ഗീതയുടെയും മകളാണ് ഗായത്രി.

കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ബോട്സ്വാനയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ദീപക്. ഇന്നലെ രാത്രിയിലാണ് അപകടം നടന്നതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week