KeralaNews

കാമുകിക്കൊപ്പമുള്ള ലൈംഗിക വിഡിയോ പുറത്തുവിടുമെന്ന് കൗമാരക്കാര്‍ ഭീഷണിപ്പെടുത്തി; 32കാരന്‍ ജീവനൊടുക്കി

ബംഗളൂരു: കാമുകിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് 32കാരന്‍ ആത്മഹത്യ ചെയ്തു. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോര്‍പറേഷനിലെ കരാര്‍ തൊഴിലാളിയായ ജൂനിയര്‍ അസിസ്റ്റന്റ് സുപ്രീതിനെയാണ് ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന സുപ്രീതിന്റെ കുറിപ്പ് പോലീസ് കണ്ടെടുത്തു. നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത ശേഷമായിരുന്നു സുപ്രീത് ജീവനൊടുക്കിയത്. രാത്രി ഒരു മണിയോടെ മുറിയില്‍ നിന്ന് വെള്ളം വരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വാതില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് അകത്ത് കടക്കുകയായിരുന്നു. അപ്പോള്‍ ശുചിമുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു സുപ്രീത്. വിഷം കഴിച്ചതിന് ശേഷം ശുചിമുറിയില്‍ പോയതാകാമെന്നും അവിടെയെത്തി പെപ്പ് അടക്കുന്നതിന് മുമ്പ് കുഴഞ്ഞുവീണിരിക്കാമെന്നുമാണ് പോലീസ് പറയുന്നത്.

പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത നാലുപേരുടെ പേരുകള്‍ ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. കാമുകിയുമായുള്ള ലൈംഗിക വിഡിയോകള്‍ പണം നല്‍കിയില്ലെങ്കില്‍ പുറത്തുവിടുമെന്ന് ഇവര്‍ സുപ്രീതിനെ ഭീഷണിപ്പെടുത്തിയിരുന്നു.

സുപ്രീത് കാമുകിയെ കാണാനായി അര്‍സികേരെയിലെ താമസ സ്ഥലത്തെത്തിയിരുന്നു. തൊട്ടടുത്തായിരുന്നു നാലു കൗമാരക്കാരുടെയും താമസം. ഇവര്‍ സുപ്രീതിന്റെയും കാമുകിയുടെയും ദൃശ്യങ്ങള്‍ ഒളിച്ചിരുന്ന് വിഡിയോയില്‍ പകര്‍ത്തുകയായിരുന്നു. വിഡിയോ കാണിച്ച് ഇവര്‍ 5000 രൂപ വരെ സുപ്രീതില്‍നിന്ന് കൈപറ്റിയിരുന്നു. പിന്നീട് കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button