25.4 C
Kottayam
Friday, May 17, 2024

മലപ്പുറം, കാസർകോഡ്, കണ്ണൂർ: കൊവിഡ് രാേഗികൾ

Must read

കണ്ണൂർ: ജില്ലയില്‍ നാല് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

ജൂണ്‍ 11ന് കണ്ണൂര്‍ വിമാനത്താവളം വഴി സൗദിയില്‍ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശിയായ 27 കാരന്‍, ജൂണ്‍ 12ന് കരിപ്പൂര്‍ വിമാനത്താവളം വഴി കുവൈറ്റില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശിയായ 58കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നും എത്തിയവര്‍.

ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്നെത്തിയ വാരം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെടുന്ന 14കാരനായ ആണ്‍കുട്ടിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 320 ആയി.

കാസർകോട്

കാസർകോട്: ജില്ലയിൽ ഇന്ന് 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണ്.

വീടുകളില്‍ 3328 പേരും സ്ഥാപന നിരീക്ഷണത്തില്‍ 313 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്
3641 പേരാണ്.

476 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

പുതിയതായി 94 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

255 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 46 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി, ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് വന്ന 23 വയസുള്ള ഈസ്റ്റ് എളേരി പഞ്ചായത്ത് സ്വദേശി, മെയ് 30 ന് ദുബായില്‍ നിന്നെത്തിയ 26 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിനി, മെയ് 31 ന് ദുബായില്‍ നിന്നെത്തിയ 49 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് വന്ന 39 വയസുള്ള ബളാൽ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒമ്പതിന് ബഹ്‌റിനില്‍ നിന്ന് വന്ന 34 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഏഴിന് ദുബായില്‍ നിന്ന് വന്ന 47 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും
മഹാരാഷ്ട്രയിൽ നിന്നും
മെയ് 30 ന് ബസിന് വന്ന 68 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, മെയ് 20 ന് ടാക്‌സി കാറില്‍ വന്ന 51 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്.
ജില്ലയിൽ ഇന്ന് ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടില്ല.ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3641 പേര്‍.

മലപ്പുറം

മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശിനി 23 വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ അഞ്ചിന് വൈറസ് ബാധ സ്ഥിരീകരിച്ച മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശിനി (48) ആശാ വര്‍ക്കറുമായാണ് ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week