മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു,രോഗബാധിതര്‍ ഇവരാണ്

മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്ക് കൂടി ഇന്നലെ (മെയ് 22) കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ നന്നമ്പ്ര തെയ്യാലിങ്ങല്‍ വെള്ളിയമ്പ്രം സ്വദേശി 45 കാരന്‍, മുന്നിയൂര്‍ പാറേക്കാവ് വാരിയന്‍ പറമ്പ് സ്വദേശി 40 കാരന്‍ എന്നിവര്‍ക്കും മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നിന്നെത്തിയ ആതവനാട് കരിപ്പോള്‍ സ്വദേശി 23 കാരന്‍, ആന്ധ്രപ്രദേശിലെ കര്‍ണ്ണൂളില്‍ നിന്നെത്തിയ വള്ളിക്കുന്ന് ആലിന്‍ചുവട് കൊടക്കാട് സ്വദേശി 35 കാരന്‍ എന്നിവര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവര്‍ നാല് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News