25 C
Kottayam
Tuesday, November 26, 2024

മലങ്കര ജലാശയം; കൂടുതൽ വെള്ളം തുറന്നു വിടും തുറക്കുന്നത് മൂന്ന് ഷട്ടറുകൾ

Must read

തൊടുപുഴ:മലങ്കര ജലാശയത്തിലെ മൂന്ന് ഷട്ടറുകൾ തിങ്കളാഴ്ച്ച രാവിലെ ആറ് മുതൽ 40 സെൻ്റീമീറ്റർ വീതം ഉയർത്തും. മെയ് 17 മുതൽ ഇതേ ഷട്ടറുകൾ 20 സെൻ്റീമീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ഇതിന് പുറമേയാണ് മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിന് 20 സെൻ്റീമീറ്റർ കൂടി തിങ്കളാഴ്ച്ച മുതൽ തുറക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ നിർദ്ദേശം ലഭിച്ചതായി എം.വി.ഐ.പി. അധികൃതർ അറിയിച്ചു.

ആകെ ആറ് ഷട്ടറുകളാണ് മലങ്കര ജലാശയത്തിനുള്ളത്. 42 മീറ്ററാണ് ഡാമിൻ്റെ പരമാവധി സംഭരണ ശേഷി. വേനൽ മഴ ശക്തമായതിനാലും മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർധിപ്പിച്ചതിനാലും മെയ് പകുതിയോടെ ജലനിരപ്പ് 41.5 മീറ്ററായി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് മെയ് 17 മുതൽ 20 സെ.മീറ്റർ വീതം തുറന്ന് വിട്ടത്.

40.25 മീറ്ററാണ് മലങ്കരയിലെ ഇപ്പോഴത്തെ ജലനിരപ്പ്. അടുത്ത ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതോടെ ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിലുള്ള പുഴകളിൽ നിന്നും തോടുകളിൽ നിന്നുമുള്ള നീരൊഴുക്ക് കൂടുമെന്നാണ് കണക്ക് കൂട്ടൽ. ഇത് കൂടാതെ മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതും മലങ്കര ജലാശയത്തിലേക്കാണ്.

തുറന്ന് വിടുന്ന വെള്ളത്തിൻ്റെ അളവ് കൂട്ടുന്നതിനാൽ മൂവാറ്റുപുഴയാറിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന്
എം.വി.ഐ.പി. (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്ട് ) അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കുടുംബത്തർക്കം; ഭാര്യയെ വെട്ടി വീഴ്ത്തി കുട്ടികളുമായി കടന്ന് കളഞ്ഞ് യുവാവ്

പത്തനംതിട്ട: ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മക്കളുമായി കടന്നു. കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി (28)ക്കാണ് വെട്ടേറ്റത്. മൈലപ്ര കോട്ടമലയിൽ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം നടന്നത്....

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, പരിഹരിയ്ക്കാൻ യോഗം വിളിച്ചു; പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും കസേരയടി

തിരുവനന്തപുരം : പൂവച്ചൽ ഗവ. െവാക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ തമ്മിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ. തടയാൻ ചെന്നെ പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും മർദ്ധനം. നേരത്തെ ഉണ്ടായിരുന്ന സംഘർഷം പറഞ്ഞു തീർക്കാൻ...

വരുന്നു ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. നികുതിദായകരുടെ ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദായനികുതി വിവരങ്ങളുടെ ശേഖരണം എളുപ്പത്തിലാക്കുന്നതിനും...

വളപട്ടണം കവർച്ച : അന്വേഷണത്തിന് 20 അംഗ സംഘം; സിസിടിവികളിൽ സൂചനകളില്ല

കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച നടന്ന സംഭവത്തിൽ 20 അംഗ സംഘം. അസിസ്റ്റന്റ് കമ്മീഷണർ രത്നകുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. വളപട്ടണം മന്ന സ്വദേശിയായ വീട്ടുടമ അഷ്റഫിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയെടുക്കും....

തൃശൂർ തടി ലോറി അപകടം: മാഹിയിൽ നിന്ന് മദ്യം വാങ്ങി, യാത്രയിലുടനീളം മദ്യപിച്ചു;ഡ്രൈവർക്കും ക്ലീനർക്കുമെതിരെ നരഹത്യക്ക് കേസ്

തൃശൂര്‍: തൃശൂർ നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ മാഹിയിൽ നിന്നാണ് മദ്യം വാങ്ങിയതെന്നും...

Popular this week