28.9 C
Kottayam
Friday, May 3, 2024

മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപ്പിടുത്തം

Must read

മുംബൈ:മുംബൈയിലെ പരേലിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം (Fire). അവിഘ്ന പാർക്ക് അപാർട്ട്മെൻ്റിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധിപേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായി (trapped inside) സംശയിക്കുന്നു. 64 നില കെട്ടിടത്തിന്റെ 19ആം നിലയിലാണ് തീപിടുത്തം.

തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെ ബിൽഡിംഗിൽ നിന്ന് താഴേക്ക് ചാടിയ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week