29.4 C
Kottayam
Sunday, September 29, 2024

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്സ്യല്‍ പൈലറ്റായി 19കാരി മൈത്രി; കര്‍ഷക കുടുംബത്തിലെ പെണ്‍താരത്തിന് അഭിനന്ദനം

Must read

സൂറത്ത്: സൂറത്തിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മൈത്രി പട്ടേല്‍ എന്ന പത്തൊമ്പതുകാരി രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്സ്യല്‍ പൈലറ്റായി അഭിമാനമായിരിക്കുകയാണ്. ‘മൈത്രിയുടെ കുതിപ്പ് ആകാശോന്നതിയിലേക്ക് ഉയരട്ടെ. നാടിന്റെ പ്രചോദനവും ആവേശവുമാണ് ഇവള്‍’ എന്നാണ് മൈത്രിയെ സന്ദര്‍ശിച്ച ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പെണ്‍കുട്ടിയെ ആശംസിച്ചത്.

അമേരിക്കയിലായിരുന്നു കൊമേഴ്സ്യല്‍ പൈലറ്റ് പരിശീലനം. 18 മാസം ദൈര്‍ഘ്യമുള്ള കോഴ്സ് 12 മാസംകൊണ്ട് പൂര്‍ത്തിയാക്കിയാണ് മൈത്രി മികവ് തെളിയിച്ചത്. സൂറത്തിലെ കാന്തി പട്ടേല്‍ എന്ന കര്‍ഷകന്റെ മകളാണ് മൈത്രി. സൂറത്ത് നഗരസഭയിലെ ആരോഗ്യവിഭാഗത്തില്‍ ആയയായ അമ്മ രേഖയും മൈത്രിയുടെ ചിറക് വിരിക്കാനുള്ള സ്വപ്നങ്ങള്‍ക്കൊപ്പം നിന്നു. കുട്ടിക്കാലം തൊട്ടേ പൈലറ്റാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച മൈത്രിക്ക് കുടുംബം എല്ലാ പിന്തുണയും നല്‍കി.

അങ്ങനെയാണ് മാതാപിതാക്കള്‍ മകളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിച്ചത്. അവള്‍ നന്നായി പഠിക്കുകയും ചെയ്തു കാന്തി പട്ടേല്‍ പറയുന്നു. പൈലറ്റ് പരിശീലനത്തിന്റെ ഭാരിച്ച സാമ്പത്തികബാധ്യത തന്നെയായിരുന്നു പ്രധാന വെല്ലുവിളി. പൈതൃകമായി ലഭിച്ച ഭൂസ്വത്ത് വിറ്റാണ് അതിനുള്ള പണം കണ്ടെത്തിയത്.

സൂറത്തില്‍നിന്ന് യാത്രക്കാരെ മുംബൈ വിമാനത്താവളത്തില്‍ എത്തിക്കുന്ന ജോലിയും നോക്കിയിരുന്ന കാന്തി പട്ടേലിന് എയര്‍പോര്‍ട്ടിലെത്തിയാല്‍ വിമാനങ്ങള്‍ ഇറങ്ങുന്നതും പറന്നുയരുന്നതും കാണുന്നത് പതിവായിരുന്നു. ഇവിടെ വെച്ചാണ് മകളുടെ സ്വപ്നം സാക്ഷാത്കരിച്ചുകൊടുക്കാന്‍ ഉറച്ച തീരുമാനമെടുത്തതെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ ബോയിങ് വിമാനം പറത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് മൈത്രി പറയുന്നു. അതിനുള്ള പരിശീലനം വൈകാതെ തുടങ്ങും. ലൈസന്‍സ് കിട്ടിക്കഴിഞ്ഞാല്‍ രാജ്യത്തിന്റെ ആകാശത്ത് മൈത്രിയുടെ നേതൃത്വത്തില്‍ വിമാനങ്ങള്‍ പറന്നുയരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

Popular this week