28.9 C
Kottayam
Sunday, May 26, 2024

ഭാര്യയേയും മൂന്നു കുട്ടികളേയും ഉപേക്ഷിച്ച് മദ്രസാ അധ്യാപകന്‍ മൂന്നു കുട്ടികളുടെ അമ്മയായ യുവതിയുമായി നാടുവിട്ടു

Must read

കോഴിക്കോട്: വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ മദ്രസാ അധ്യാപകന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട മൂന്നു കുട്ടികളുടെ അമ്മയായ യുവതിയുമായി ഒളിച്ചോടി. കഴിഞ്ഞ ആഴ്ചയിലാണ് സംഭവം. വയനാട് അടിവാരം വലിയ പള്ളിയിലെ മദ്ര അദ്ധ്യാപകന്‍ ജംഷീറാണ് നാദാപുരം സ്വദേശിനിയായ ഫൗസിയയെയുംകൊണ്ട് നാടുവിട്ടത്. ഒളിച്ചോട്ടത്തിനു പിന്നില്‍ മദ്രസയിലെ കുട്ടികളുടെ ഉമ്മമാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നുമുള്ള പരിചയവും പ്രണയവുമാണെന്നാണ് വിവരം. അതേസമയം, ജംഷീറിനെതിരെ ഭാര്യ സീനത്ത് തമിഴ്‌നാട് നീലഗിരി എരുമാട് പോലീസ് സ്റ്റേഷനിലും ഫൗസിയയെ കാണാനില്ല എന്നു കാട്ടി ബന്ധുക്കള്‍ നാദാപുരം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരിക്കുകയാണ്.

മദ്രസയിലെ കുട്ടികളുടെ ഉമ്മമാര്‍ ഉള്‍പ്പെടുന്ന ഇസ്ലാമിക് ഗ്രൂപ്പ് എന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നു പരിചപ്പെട്ടതായിരുന്നു ഫൗസിയയെ. പിന്നീട് ഈ പരിചയം വളര്‍ന്ന് പ്രണയ ബന്ധമാകുകയും ഒളിച്ചോട്ടത്തിലേക്ക് വഴിവയ്ക്കുകയുമായിരുന്നു. ജംഷീറും ഭാര്യ സീനത്തും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം. വിവാഹ ശേഷം എരുമാട് ഭാര്യ വീട്ടിലായിരുന്നു താമസം.

അടിവാരത്ത് നിന്നു ആഴ്ചയിലൊരിക്കലായിരുന്നു ഇയാള്‍ എരുമാടുള്ള ഭാര്യയുടെയും കുട്ടികളുടെയും അടുത്ത് എത്തിയിരുന്നത്. എന്നാല്‍ അടുത്തിടെയായി വീട്ടിലേക്കുള്ള വരവും നിന്നു. ഇതോടെ സംശയം തോന്നിയ ഭാര്യ സീനത്ത് ഒരു ദിവസം അടിവാരത്തെ ഷോപ്പില്‍ എത്തുകയും എന്താണ് വീട്ടില്‍ വരാത്തത് എന്ന് അന്വേഷിക്കുകയും ചെയ്തു. അടുത്തയാഴ്ച വരാമെന്ന് ജംഷീര്‍ പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ തന്റെ ഒപ്പം വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിന് നിരന്തരം ഫോണ്‍ കോള്‍ വരുന്നത് ഭാര്യയുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സീനത്ത് മൊബൈല്‍ പിടിച്ചു വാങ്ങി പരിശോധിച്ചപ്പോള്‍ വാട്ട്സാപ്പ് വഴി ഇരുവരും ചാറ്റ് ചെയ്ത മെസ്സേജുകള്‍ കണ്ടു.

തുടര്‍ന്ന് ആ നമ്പര്‍ കുറിച്ചെടുത്ത് തന്റെ മൊബൈലില്‍ നിന്നു വിളിച്ച് ഫൗസിയയെ സീനത്ത് താക്കീത് നല്‍കി. ഇനി വിളിക്കില്ലെന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കരുത് എന്നും ഫൗസിയ സീനത്തിനോട് അപേക്ഷിച്ചു. അങ്ങനെ പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ചു എന്നാണ് സീനത്ത് കരുതിയത്. ഈ സംഭവത്തിന് ശേഷം സീനത്തിനോട് ജംഷീര്‍ അമിത സ്നേഹം ഭാവിക്കുകതയും വ്യാപാര ആവശ്യത്തിനായി കുറച്ചു പണം വേണമെന്നും ആവിശ്യപ്പെട്ടു. അയല്‍പക്കത്ത് നിന്നും മറ്റുമായി വാങ്ങിയ 5 ലക്ഷം രൂപയും 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ജംഷീറിന് സീനത്ത് നല്‍കി. ഇതുമായി പോയ ജംഷീറിനെ പറ്റി പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഫൗസിയയുമായി നാടുവിട്ടു എന്ന വിവരം അറിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week