KeralaNewsRECENT POSTS

തീ കത്തുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കണമെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍

ഡല്‍ഹിയില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന തെരുവ് യുദ്ധത്തിനെതിരെ ആഞ്ഞടിച്ച് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിച്ചും തമ്മിലടിപ്പിച്ചും തെരുവുകള്‍ കത്തിച്ചും ഭീതി പരത്തുന്നവര്‍ക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം ആണ് ഇതെന്ന് ഹരീഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. തീ കത്തുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കുന്നതായിരിക്കണം നമ്മുടെ രാഷ്ട്രീയമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്

മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിച്ചും, തമ്മിലടിപ്പിച്ചും, തെരുവുകള്‍ കത്തിച്ചും ഭീതി പരത്തുന്നവര്‍ക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം ആണ് ഇത്. ചെറുത്തു തോല്‍പ്പിക്കേണ്ട സമയം ആണിത്. ‘അവന്മാര്‍ക്ക് രണ്ടെണ്ണം കിട്ടട്ടെ’ എന്ന് പറഞ്ഞു ഇതിനു മൂക സാക്ഷ്യം വഹിക്കുന്ന സുഹൃത്തുക്കളോട്, ഈ തീ നമ്മുടെ വീടുകളിലേക്ക് പടരാന്‍ ഏറെ സമയം ഒന്നും ആവില്ല.
മതം നമ്മളെ പരസ്പരം വെറുക്കാന്‍ പഠിപ്പിക്കുന്നില്ല എന്ന് ‘സാരേ ജഹാന്‍ സെ അച്ഛാ’ എന്ന ഗാനം പാടി പഠിച്ച നമ്മളാണ് ഇതിനു കൂട്ട് നില്‍ക്കുന്നതെങ്കില്‍ കാലം നമുക്ക് മാപ്പു തരില്ല. തീ കത്തുമ്‌ബോള്‍ കത്തിച്ചവന് എതിരെ നില്‍ക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയം. അത് മാത്രം.

: താന്‍ പാടിയ മതി, രാഷ്ട്രീയം പറയണ്ട എന്ന് പറയുന്നവരോട് പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കേണ്ടപ്പോ പ്രതികരിക്കുകയും, രാഷ്ട്രീയം പറയുകയും ചെയ്യും. തെരുവ് കത്തിക്കുന്നതിനെ പിന്തുണക്കാന്‍ ന്യായീകരണം പറയുന്നതിനെ അവജ്ഞയോടെ അവഗണിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button