കൊച്ചി:മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റിമ കല്ലിങ്കൽ. ഗ്ലാമറസ് ലുക്കിലുള്ള റിമയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്പോർട്സ് വെയറിലുള്ള റിമയുടെ ചിത്രങ്ങളാണ് തരംഗമാകുന്നത്.
കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ഷോർട്സും സ്ലീവ്‍ലെസ് ടോപ്പുമാണ് പെയർ ചെയ്തത്. ഷൂസും പെയർ ചെയ്തിട്ടുണ്ട്. ‘ബാക്ക് ടു ബേസിക്സ്’ എന്ന കുറിപ്പോടെയാണ് റിമ ചിത്രങ്ങൾ പങ്കുവച്ചത്. മിനിമൽ മേക്കപ്പ് ലുക്കിലുള്ള ചിത്രങ്ങളിൽ റിമയുടെ കയ്യിലെ ടാറ്റുവും വ്യക്തമായി കാണാം.
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്തൊരു ഭംഗിയാണ്, അതിമനോഹരി തുടങ്ങി നിരവധി കമന്റുകൾ റിമയുടെ ചിത്രത്തിന് ലഭിക്കുന്നുണ്ട്. അശ്ലീല കമന്റുകളും വിമർശനങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News