മായാവിയുടെ അംശവടി, ലുട്ടാപ്പിയുടെ കുന്തം, മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്! മോന്‍സന്റെ ആവനാഴി ഒഴിയുന്നില്ലെന്ന് ട്രോളന്മാര്‍

ട്രോളുകള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ മലയാളികള്‍ ഒട്ടും പുറകിലല്ല. ദൈവങ്ങളുടെ മുതല്‍ പ്രധാനമന്ത്രിയെ വരെ ട്രോളാന്‍ മലയാളികളെ കഴിഞ്ഞേ ആളുള്ളൂ. ഇപ്പോള്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലാണ് മലയാളികളുടെ ട്രോളുകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്.

മോശയുടെ അംശവടി മുതല്‍ ടിപ്പുവിന്റെ സിംഹാസനം, ശ്രീനാരായണ ഗുരു ഉപയോഗിച്ച ഊന്നുവടി, യേശുവിനെ ഒറ്റിക്കൊടുത്തതിന് യൂദാസിന് കിട്ടിയ വെള്ളിക്കാശില്‍ രണ്ടെണ്ണം, കുരിശില്‍ നിന്ന് ഇറക്കിയ യേശുവിന്റെ മുഖം തുടച്ച തുണി, മുഹമ്മദ് നബി ഉപയോഗിച്ച ഒലിവെണ്ണയെഴിക്കുന്ന റാന്തല്‍ വിളക്ക്, അങ്ങനെ അങ്ങനെ എല്ലാ വിശ്വാസികളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പലതും മോന്‍സന്റെ കലൂരിലെ വീട്ടിലുണ്ടായിരുന്നു.

ഇതിന്റെയൊക്കെ കൂടി കേരളാ പോലീസിലെ ഡിജിപി, എഡിജിപി, ഐജി തുടങ്ങിയ മുകളില്‍ നിന്ന് താഴേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും മോന്‍സന്റെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നുവെന്നും പുറത്ത് വരുന്നു. ഇതോടെയാണ് ട്രോളന്മാര്‍ രംഗത്തെത്തിയത്. മോന്‍സന്‍ വെറുമൊരു പുരാവസ്തു സൂക്ഷിപ്പികാരന്‍ മാത്രമല്ലെന്നും അദ്ദേഹത്തിന്റെ കൈവശം മായാവിയുടെ അംശവടിയും ലുപ്പാട്ടിയുടെ കുന്തവും ഉണ്ടെന്നാണ് കണ്ടെത്തല്‍… എന്തായാലും കാണാം മോന്‍സന്റെ പുരാവസ്തു ട്രോളുകള്‍….

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News