FeaturedHome-bannerNationalNews

പഴനി ക്ഷേത്രത്തിൽ ദർശനം വിശ്വാസികൾക്ക് മാത്രം

ചെന്നൈ:പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്കു പ്രവേശനം അനുവദിക്കരുതെന്ന് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി, അഹിന്ദുക്കൾക്കും ഹിന്ദു ദൈവങ്ങളിൽ വിശ്വാസമില്ലാത്തവർക്കും പ്രവേശനമില്ലെന്നു സൂചിപ്പിക്കുന്ന ബോർഡുകൾ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കാനും നിർദേശിച്ചു.

കൊടിമരത്തിനപ്പുറം അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്. മുരുകനിൽ വിശ്വസിച്ച് ദർശനത്തിന് എത്തിയതാണെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതര മതസ്ഥർക്ക് ദർശനം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. 

ഇതിനായി ക്ഷേത്രത്തിൽ പ്രത്യേക റജിസ്റ്റർ സൂക്ഷിക്കണം. അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കുന്ന ബോർഡ് എക്സിക്യുട്ടീവ് ഓഫിസർ നീക്കം ചെയ്തതു ചോദ്യം ചെയ്തുള്ള പഴനി സ്വദേശിയുടെ ഹർജിയിലാണ് കോടതി വിധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button