KeralaNews

ലോക്ക് ഡൗണില്‍ ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കല്‍; അഞ്ചു പേര്‍ പിടിയില്‍

പരപ്പനങ്ങാടി: ലോക്ക് ഡൗണില്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഹിറ്റ് ആയബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ സംഘം പിടിയില്‍. പരപ്പനങ്ങാടി പോലീസ് രാത്രിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ആകാശ നിരീക്ഷണത്തിലാണ് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ച് പേര്‍ പിടിയിലായത്.

കഴിഞ്ഞ ദിവസം പരപ്പനങ്ങാടി, ഉള്ളണം, കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരപ്പനങ്ങാടി പോലീസ് നടത്തിയ രാത്രികാല ഡ്രോണ്‍ ക്യാമറ നിരീക്ഷണം ശക്തമാക്കിയിരുന്നു.

സ്ഥലം ലൊക്കേറ്റ് ചെയ്യത് പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ്, എസ് ഐ മാരായ രാജേന്ദ്രന്‍ നായര്‍, മുരളി, പോലീസുകാരായ വിപിന്‍, ജിനേഷ്, കിഷോര്‍, എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി.

പോലീസിനെ കണ്ട് രക്ഷപെടുവാന്‍ ശ്രമിച്ച സംഘത്തിലെ അഞ്ച് പേര്‍ പിടിയിലായി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.ഇവക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിന് കേസ് എടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker