KeralaNews

വിവാഹ ശേഷം വരനേയും മുന്‍സീറ്റിലിരുത്തി വധു കാറോടിച്ചത് 130 കിലോ മീറ്റര്‍; ഒരു ലോക്ക് ഡൗണ്‍ വിവഹ കഥ

പാലക്കാട്: വിവാഹ ശേഷം വരനേയും അടുത്തിരുത്തി വധു കാറോടിച്ചത് 130 കിലോ മീറ്റര്‍. ഗ്രാഫിക് ഡിസൈനറായ ചിതലി സ്വദേശി ജിനുവിന്റെയും ഇന്‍ഫോസിസ് ജീവനക്കാരി എറണാകുളം വെളിയനാട് സ്വദേശിനി സനാറ്റയുടെയും വിവാഹമാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു വിവാഹം.

ചോറ്റാനിക്കരയില്‍ താലി കെട്ടിയ ശേഷം, രാവിലെ എട്ടരയോടെ വിവാഹവേഷത്തില്‍ തന്നെ വധൂവരന്മാര്‍ നേരെ പാലക്കാട്ടു ചിതലിയില്‍ ജിനുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.മൂന്നര മണിക്കൂര്‍ കൊണ്ടാണ് വീട്ടിലെത്തിയത്. ഇതിനിടെ, പലയിടത്തും പോലീസ് പരിശോധനയുണ്ടായിരുന്നു. ചിതലിയിലെ വീട്ടില്‍ വിരലിലെണ്ണാവുന്ന ബന്ധുക്കള്‍ മാത്രമാണു സ്വീകരിക്കാനുണ്ടായിരുന്നത്.

കല്ലേങ്കോണം റിട്ട. എസ്ഐ കെ.ജയപ്രകാശിന്റെയും കെ.വി.ലളിതയുടെയും മകനാണു ജിനു. സനാറ്റ വെളിയനാട് ചീരക്കാട്ടില്‍ റിട്ട.അധ്യാപകന്‍ ബാലകൃഷ്ണന്റെയും ഓമനയുടെയും മകളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker