25.6 C
Kottayam
Sunday, November 24, 2024

എം വിജിൻ എംഎൽഎയുടെ പരാതി: കണ്ണൂർ ടൗൺ എസ് ഐക്കെതിരെ നടപടിക്ക് ശുപാർശ

Must read

കണ്ണൂർ: എം വിജിൻ എംഎൽഎയും പൊലീസും തമ്മിലുണ്ടായ വാക്കേറ്റത്തിൽ കണ്ണൂർ ടൗൺ എസ് ഐക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് അന്വേഷണ റിപ്പോർട്ട്. എ സി പി ടി കെ രത്നകുമാർ സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് എസ് ഐക്കെതിരെയുള്ള നടപടി ശുപാർശ. കലക്ട്രേറ്റിലേക്ക് നടത്തിയ കെജിഎൻഎയുടെ മാർച്ച് തടയുന്നതിലും പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കല്യാശ്ശേരി എംഎൽഎ എം വിജിനും പൊലീസും തമ്മിൽ ജനുവരി നാലിന് കണ്ണൂർ കലക്ടറേറ്റിൽ വെച്ചുണ്ടായ വാക്കേറ്റത്തിൽ ടൗൺ എസ് ഐ പി പി ഷമീലിനെതിരെ നടപടി ശുപാർശ ചെയ്ത് പൊലീസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. എസ് ഐ അപമര്യാദയായി പെരുമാറി എന്ന എം വിജിൻ എംഎൽഎയുടെ പരാതിയിൽ സിറ്റി പൊലീസ് കമ്മീഷണർ നിയോഗിച്ച അന്വേഷണത്തിലാണ് എസ്ഐക്കെതിരെ നടപടി ശുപാർശ ചെയ്തുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചത്.

എ സി പി ടി കെ രത്നകുമാർ നടത്തിയ അന്വേഷണത്തിലാണ് എസ് ഐക്ക് വ്യക്തിപരമായും പൊലീസിനും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. സംയമനത്തോടെ പരിഹരിക്കാവുന്ന പ്രശ്നം വഷളാക്കിയത് ടൗൺ എസ് ഐ പി പി ഷമീലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കെജിഎൻഎയുടെ മാർച്ച് നടക്കുന്ന സമയത്ത് കലക്ടറേറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്നാണ് എ സി പിയുടെ അന്വേഷണ റിപ്പോർട്ട്. ഇന്നലെ വൈകുന്നേരമാണ് എ സി പി സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറിയത്.

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുൾപ്പെടെയുള്ള നേതാക്കൾ വിഷയത്തിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. അതിന് എ സി പി കൈമാറിയ അന്വേഷണ റിപ്പോർട്ടിലും നടപടി ശുപാർശ ചെയ്തതോടെ എസ് ഐക്കെതിരെ വകുപ്പ് തല നടപടി ഉറപ്പായി. സിറ്റി പൊലീസ് കമ്മീഷണറാണ് എസ് ഐക്കെതിരെ എന്ത് നടപടി വേണമെന്ന് നിശ്ചയിക്കേണ്ടത്.

നേരത്തെ എം വിജിൻ എംഎൽഎ നൽകിയ പരാതിയെ തുടർന്ന് എ സി പി ടി കെ രത്നകുമാറിന് ചുമതല നൽകി അന്വേഷത്തിന് സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിട്ടിരുന്നു. സമരത്തിന്റെ ഉദ്ഘാടകനായി എത്തിയ തന്റെ കയ്യിൽ നിന്ന് പൊലീസ് മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു.

പ്രകോപിതരാക്കുന്ന രീതിയിൽ മോശമായി പെരുമാറുകയും ചെയ്തെന്ന് എംഎൽഎ ആരോപിച്ചു. ഇതാണ് വാക്കേറ്റത്തിലേക്ക് നയിച്ചതെന്നും അല്ലാതെ തന്നോട് പേര് ചോദിച്ചതല്ല പ്രശ്നത്തിന് കാരണമെന്നും വെളളിയാഴ്ച എംഎൽഎ റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു.

കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ നഴ്‌സുമാരുടെ സമരത്തിനിടെയാണ് പൊലീസും എംഎല്‍എയും തമ്മില്‍ വാക്കേറ്റമുണ്ടായത്. സിവില്‍ സ്റ്റേഷൻ വളപ്പില്‍ സമരം നടത്തുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. സിവില്‍ സ്റ്റേഷന്‍ പ്രധാന കവാടത്തില്‍ മാര്‍ച്ച് അവസാനിപ്പിക്കുന്നതിന് പകരം സിവില്‍ സ്റ്റേഷന്‍ വളപ്പിനുള്ളിലാണ് മാര്‍ച്ച് അവസാനിപ്പിച്ചത്. പിണറായി വിജയന്റെ പൊലീസിന് പേരുദോഷം ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കേണ്ടെന്നും കണ്ണൂര്‍ ടൗണ്‍ എസ്‌ഐയ്ക്ക് വിജിന്‍ എംഎല്‍എ താക്കീത് നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വാഹന പരിശോധനയിൽ കുടുങ്ങി ബൈക്കിൽ പോവുകയായിരുന്ന യുവാക്കൾ ; പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ എംഡിഎംഎ

ആലപ്പുഴ: നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ അർഷാദ് (21), ദർവീഷ് (20), ആലപ്പുഴ സ്വദേശി സോനു(19) എന്നിവരാണ് അരൂർ പൊലീസിന്‍റെ പിടിയിലായത്.  ഇവരിൽ നിന്നും 82...

മഹായുതി കൊടുങ്കാറ്റിൽ അടിതെറ്റി അഘാഡി; മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ല

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അധികാരം ഉറപ്പിച്ചു കഴിഞ്ഞു. പ്രതിപക്ഷ സഖ്യം ദയനീയ പരാജയം ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ വിഭാ​ഗം ശിവസേനയുടെയും എൻസിപി (ശരദ് പവാർ), കോൺ​ഗ്രസ് ശക്തികേന്ദ്രങ്ങളിലും...

കോഴിക്കോട് മിനി പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം; 16 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ ഒരാള്‍ മരിച്ചു. ഇതിനെ തുടർന്ന് പതിനാറ് പേര്‍ക്ക് പരിക്കേറ്റു. കൂടാതെ മൂന്ന് പേരുടെ നില ഗുരുതരം. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു...

ഒന്നും രണ്ടുമല്ല അടിച്ചു കൂട്ടിയത് 34 എണ്ണം; വെടിക്കെട്ട് ബാറ്റ്സ്മാൻ ബ്രണ്ടൻ മക്കല്ലത്തിന്റെ റെക്കോർഡ് തകർത്ത് യശസ്വി ജയ്‌സ്വാൾ

ന്യൂഡൽഹി: ഇന്ത്യക്ക് അകത്തും പുറത്തും തരംഗം സൃഷ്ടിക്കുകയാണ് യശസ്വി ജയ്‌സ്വാൾ. റെക്കോർഡുകൾ തകർക്കുന്നതിൽ തടയാൻ ആർക്കുമാകുമെന്ന് തോന്നുന്നില്ല . ടെസ്റ്റ് ഫോർമാറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ബാറ്ററായി...

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.