27.7 C
Kottayam
Monday, April 29, 2024

പ്രീമിയം ഇഖാമ അഞ്ച് വിഭാ​ഗമാക്കി സൗദി; ഇഖാമയ്ക്ക് അപേക്ഷിക്കുന്നതിന് നാലായിരം റിയാൽ

Must read

റിയാദ്: സ്പോൺസറില്ലാതെ താമസത്തിനുളള പ്രീമിയം ഇഖാമ അഞ്ച് വിഭാ​ഗമാക്കി സൗദി അറേബ്യ. പ്രീമിയം ഇഖാമയുളളവർക്ക് സൗദിയിൽ താമസിക്കാനും ജോലി ചെയ്യുന്നതിനും മികച്ച അവസരമുണ്ടാകും. പ്രത്യേക കഴിവുളളവർ, പ്രതിഭകൾ, ബിസിനസ് നിക്ഷേപകർ, സ്റ്റാർട്ടപ് സംരംഭകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ എന്നിവയാണ് അഞ്ച് വിഭാ​ഗങ്ങൾ. ഈ അഞ്ച് വിഭാ​ഗത്തിൽ ഇഖാമക്ക് അപേക്ഷിക്കുന്നതിന് നാലായിരം റിയാലാണ്. ഓരോ വിഭാ​ഗത്തിനും പ്രത്യേക വ്യവസ്ഥകളുണ്ട്.

അഡ്മിനിസ്‌ട്രേറ്റീവ്, ആരോഗ്യം, ശാസ്ത്രം, ഗവേഷണം എന്നീ മേഖലകളില്‍ പരിചയം ഉള്ളവരും സൗദി തോഴില്‍ മേഖലക്ക് അനുകൂലമായ നിർദേശങ്ങൾ സംഭാവന ചെയ്യുന്ന മുതിർന്ന എക്സിക്യൂട്ടീവുകളാണ് ഒന്നാം വിഭാ​ഗത്തിൽ ഉൾപ്പെടുന്നത്. കായിക, സാംസ്‌കാരിക മേഖലകളില്‍ പ്രത്യേക കഴിവു തെളിയിച്ചവരാണ് രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുക.

രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളിൽ നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്ന നിക്ഷേപകരാണ് മൂന്നാം വിഭാ​ഗത്തിലുളളത്. സൗദിയില്‍ നൂതന കമ്പനികള്‍ ആരംഭിക്കാനോ വികസിപ്പിക്കാനോ ആഗ്രഹിക്കുന്നവരും ക്രിയാത്മകമായ ആശയങ്ങളുളള സംരംഭകരുമാണ് നാലാം വിഭാഗത്തില്‍.

റിയല്‍ എസ്റ്റേറ്റ് ഉടമകളാവാന്‍ ആഗ്രഹിക്കുന്നവരാണ് അഞ്ചാം വിഭാഗത്തില്‍ ഉൾപ്പെടുന്നത്. വൈവിധ്യ സമ്പദ്‍വ്യവസ്ഥയിലേക്കുളള രാജ്യത്തിന്റെ കുതിപ്പാണ് ഇത് കണക്കാക്കുന്നതെന്ന് സൗദി പ്രീമിയം റസിഡൻസി സെന്റർ ചെയർമാൻ ഡോ. മാജിദ് അൽഖസബി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week