26.3 C
Kottayam
Tuesday, November 5, 2024
test1
test1

കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കുക; കെ.സുധാകരന് മുന്നറിയിപ്പ് നൽകി എം.വി ജയരാജന്‍

Must read

കണ്ണൂർ: കെ റെയിൽ-സിൽവർലൈൻ പദ്ധതിയുടെ സർവേകല്ലുകൾ പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ആഹ്വാനത്തെ വെല്ലുവിളിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കല്ല് പറിക്കാൻ വരും മുമ്പ് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് എം.വി.ജയരാജൻ പറഞ്ഞിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. സർവേ കല്ല് പിഴുതെറിയാൻ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോട് ഇത്രയേ പറയാനുള്ളൂവെന്നും ജയരാജൻ പറയുന്നു.

ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം..

കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കുക!

2011 ലെ യുഡിഎഫ് മാനിഫെസ്റ്റോവിലും 2012 ലെ എമർജിംഗ് കേരളയിലും പ്രധാന സ്വപ്ന പദ്ധതികളായിരുന്നു കെ റെയിൽ പദ്ധതി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും മുകളിലോട്ട് തുപ്പിക്കൊണ്ട് കളിക്കാം. തുപ്പൽ മറ്റുള്ളവരുടെ ദേഹത്താകരുത്. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായിരുന്നു നേതൃസ്ഥാനത്ത്. തങ്ങളുടെ കാലത്താണ് കെ റെയിൽ പദ്ധതി ആരംഭിച്ചതെന്ന കാരണത്താൽ അവർ രണ്ട് പേരും ഇപ്പോൾ മൗനത്തിലാണ്. മുകളിലോട്ട് തുപ്പിക്കളിക്കാൻ ഇവർ രണ്ടുപേരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. അങ്ങനെയായാൽ ജനങ്ങളിൽ നിന്നും യുഡിഎഫ് അണികളിൽ നിന്നും ഒറ്റപ്പെടുമെന്ന് അവർക്കറിയാം.

അതിവേഗ റെയിൽ പദ്ധതി യു.ഡി.എഫ്. വിഭാവനം ചെയ്തിരുന്നതാണെന്ന തെളിവുകൾ ഇതിനകം പുറത്തുവന്നു. ഇനിമുതൽ കല്ല് പറിക്കാൻ അതുകൊണ്ട് തന്നെ സ്വന്തം അണികളെ കിട്ടുക എളുപ്പമല്ല. കെപിസിസി പ്രസിഡന്റ് സർവ്വേ കല്ല് പിഴുതെറിയാൻ ഗുണ്ടാ സംഘങ്ങളെ ഏൽപ്പിച്ചിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. സുധാകര-സതീശ കോൺഗ്രസ് സംഘം കെ റെയിലിനെതിരായി നടത്തിക്കൊണ്ടിരിക്കുന്ന സമരം ഉമ്മൻചാണ്ടി – ചെന്നിത്തല കൂട്ട് കെട്ടിനെതിരാണെന്നതും പകൽ പോലെ വ്യക്തമാണ്.

വികസന തൽപ്പരരായ ജനങ്ങൾ സിൽവർ ലൈൻ റെയിൽ പദ്ധതിക്ക് എതിരല്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ‘കെ റെയിൽ നേരും നുണയും’ എന്ന പരിപാടിയിൽ സാംസ്കാരിക നായകർ മുതൽ മതമേലധ്യക്ഷന്മാർ വരെ പങ്കെടുത്തത്. സിൽവർ ലൈൻ അടക്കമുള്ള പദ്ധതികളിലൂടെ കേരളം മികച്ച പശ്ചാത്തലമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. ഇക്കാര്യം 2021 ലെ മാനിഫെസ്റ്റോവിലൂടെ വ്യക്തമാക്കിയതാണ്. ഈ മാനിഫെസ്റ്റോവിനെ ജനങ്ങൾ പിന്തുണച്ചതു കൊണ്ടാണ് 99 സീറ്റോടെ വീണ്ടും അധികാരത്തിൽ വരാൻ എൽഡിഎഫിന് സാധിച്ചത്. വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കാൻ എൽഡിഎഫിന് സാധിക്കില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുക തന്നെ ചെയ്യും.

മുംബൈ – അഹമ്മദാബാദ്, ഡൽഹി – വാരാണസി എന്നീ അതിവേഗ റെയിൽ പദ്ധതികൾക്ക് ഇതിനകം അംഗീകാരം നൽകിക്കഴിഞ്ഞു. ചിലത് പൂർത്തീകരിക്കുകയും ചെയ്തു. കേന്ദ്ര ബിജെപി സർക്കാരാണ് ദേശീയ പാത അതോറിറ്റിയെ നിയന്ത്രിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസനത്തിന് അനുകൂലവും കേരളത്തിൽ എതിരുമാകുന്ന ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. മെട്രോമാനാണ് 1.18 ലക്ഷം കോടി രൂപ ചിലവ് വരുന്ന കെ റെയിൽ പദ്ധതിക്ക് ഉമ്മൻചാണ്ടിയുടെ കാലത്ത് കൈയ്യൊപ്പ് ചാർത്തിയത്. ഇവരാവട്ടെ ഓന്തിന്റെ നിറം മാറും പോലെ മാറുകയാണിപ്പോൾ. കോൺഗ്രസ് – ബിജെപി – ജമാഅത്തെ ഇസ്ലാമി മഹാ മഴവിൽ സഖ്യക്കാരോട്, റെയിൽ വിരുദ്ധ സമരക്കാരോട്, സർവ്വേ കല്ല് പിഴുതെറിയാൻ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോട് ഇത്രയേ പറയാനുള്ളൂ – കല്ല് പറിക്കാൻ വരും മുമ്പ് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക!.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വനിതാ എക്‌സൈസ് ഓഫീസർ വാഹനാപകടത്തില്‍ മരിച്ചു; അപകടം പരാതി അന്വേഷിയ്ക്കാന്‍ പോകുന്നതിനിടെ

തിരുവനന്തപുരം: പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി...

'സിംഗിളാണോ മാരീയിഡാണോ?': ഇതാണോ ഒരാളെ വിലയിരുത്താനുള്ള കാരണം, തുറന്ന് ചോദിച്ച് തബു

മുംബൈ: പ്രൊഫഷണൽ ജീവിതത്തിനപ്പുറം തബുവിന്‍റെ വ്യക്തിജീവിതവും എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. 53 വയസ്സ് തികഞ്ഞ താരം ഇപ്പോള്‍ തന്‍റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് എപ്പോഴും തുറന്ന് പറയുകയാണ്.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക...

ഗ്രാമവാസിയെ കൊലപ്പെടുത്തി; കടുവയെ കല്ലെറിഞ്ഞുകൊന്ന് ജനക്കൂട്ടം

ജയ്പുർ : ജനക്കൂട്ടത്തിന്റെ കല്ലേറിൽ പരിക്കേറ്റ കടുവ ചത്തു. ഇന്ത്യയിലെ തന്നെ പ്രധാന കടുവാ സങ്കേതങ്ങളിൽ ഒന്നായ രാജസ്ഥാനിലെ രന്തംബോർ കടുവസങ്കേതത്തിൽ ആണ് സംഭവം നടന്നത്. ഗ്രാമവാസിയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് കടുവയെ ആളുകൾ...

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം:സര്‍ക്കാരിന് തിരിച്ചടി; നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി

എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ തടഞ്ഞ് ഹൈക്കോടതി. നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് ആണ് ഹൈക്കോടതി തടഞ്ഞത്. എസ്റ്റേറ്റ് ഉടമകൾ നൽകിയ...

ആത്മഹത്യ ചെയ്യാന്‍ റെയില്‍വേ ട്രാക്കില്‍ കിടന്നു, ജീവന്‍ രക്ഷിച്ച ലോക്കോ പൈലറ്റുമായി പ്രണയത്തിലായി യുവതി

ലണ്ടന്‍:ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന തോന്നലില്‍ നിന്നാണ് പലരും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. എന്നാല്‍, ആ ഒരു നിമിഷത്തെ മറിക്കടക്കാന്‍ കഴിഞ്ഞാല്‍, അത്തരമൊരു നീക്കത്തിന് തന്നെ പലരും തയ്യാറാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍, മാനസിക പ്രശ്നങ്ങള്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.