എം ശിവശങ്കറിനെ പി.ആര്‍.എസില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; ആശുപത്രി പരിസരത്ത് സംഘര്‍ഷം, ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

തിരുവനന്തപുരം: കസ്റ്റംസ് വാഹനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിആര്‍എസ് ആശുപത്രയില്‍ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആശുപത്രി പരിസരത്തെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് എം ശിവശങ്കറിനെ ആശുപത്രിയില്‍ നിന്ന് മാറ്റിയത്.

രോഗികളെ കൊണ്ടു വരുന്ന സ്തിരം വഴിയിലൂടെയല്ലാതെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ കവാടം വഴിയാണ് ശിവശങ്കറിനെ പുറത്തേക്ക് എത്തിച്ചത്. ശിവശങ്കറിനെ പുറത്തേക്ക് എത്തിക്കുന്ന ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ആശുപത്രി ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ കൈയ്യേറ്റമുണ്ടായി. ഒരു മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റു.

അതേസമയം, ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിരുന്നു. നിലവില്‍ നടുവേദനയെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ശിവശങ്കറിനെ മറ്റൊരാശുപത്രിയിലേക്ക് മാറ്റുന്നത്. ഇക്കാര്യത്തില്‍ കസ്റ്റംസും സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാവിലെ ആന്‍ജിയോഗ്രാം പരിശോധന നടത്തിയിരുന്നു. ഇതില്‍ ആരോഗ്യ നില തൃപ്തികരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News