തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ കെ. സുധാകരനെതിരേ വിമര്‍ശനവുമായി മന്ത്രി എം.എം. മണി. സുധാകരന് ഹിസ്റ്റീരിയ ബാധിച്ചിരിക്കുകയാണ്. തലയ്ക്ക് സുഖമുള്ളവര് തൊഴിലുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കില്ലെന്നും മണി പറഞ്ഞു.
തൊഴിലെടുത്താണ് മുഖ്യമന്ത്രിയുടെ അച്ഛന് ജീവിച്ചതെന്നും ഇപ്പോള്‍ ജയിലില്‍ കിടക്കുന്നവരെ പോലെ മോഷ്ടിച്ചല്ലെന്നും മന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ ജനങ്ങളെ കബളിപ്പിച്ച് നാലുവോട്ട് തട്ടാനുള്ള തന്ത്രമാണ് യുഡിഎഫിന്റേത്.
ചെന്നിത്തലയെ പോലെ തലയ്ക്ക് വട്ട് പിടിച്ചവര്‍ അല്ലാതെ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ നിയമം കൊണ്ടുവരുമെന്ന് പറയില്ലെന്നും മന്ത്രി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News