‘നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പരിമിതി’; ഹോട്ട് ആന്റ് ബോള്‍ഡ് ലുക്കില്‍ ആര്യ
നടിയുമായ അവതാരകയും ആര്യയുടെ പുത്തന്‍ മേക്കോവര്‍ ഫോട്ടോഷൂട്ടുകള്‍ വൈറലാകുന്നു. ബോള്‍ഡ് ലുക്കിലെത്തിയ ആര്യയുടെ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. ഹുഡഡ് ഡെനിം ഷര്‍ട്ട് ധരിച്ചാണ് ആര്യ എത്തിയിരിക്കുന്നത്. ”നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പരിമിതി” എന്നാണ് ഒരു ചിത്രത്തിന് ആര്യ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
ചിത്രങ്ങള്‍ക്ക് താഴെ എത്തിയ നല്ല കമന്റുകള്‍ക്കെല്ലാം ആര്യ മറുപടിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ചിലപ്പോള്‍ അവഗണന ഉണ്ടായേക്കാം, പക്ഷെ പേഴ്സണാലിറ്റി അത് കീപ്പ് ചെയ്തിട്ടുണ്ട് എന്നാണ് ഒരു കമന്റ്. കാണുമ്പോള്‍ കുരു പൊട്ടുന്നവരോട് പോകാന്‍ പറ എന്നിങ്ങനെയുള്ള കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.
മുമ്പും ആര്യ വ്യത്യസ്ത ഫോട്ടോഷൂട്ടുകളില്‍ എത്തിയിട്ടുണ്ട്. ബോള്‍ഡ് ലുക്കില്‍ എത്തിയ ആര്യയുടെ ഫോട്ടോകള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയെന്നോണം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
”ഒരാളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന് നിങ്ങളുടെ കണ്ടന്റ് ഇഷ്ടപ്പെട്ടില്ലെന്ന് പറയുകയും അത് അവര്‍ക്ക് വേണ്ടി തിരുത്തുമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത്, മറ്റൊരാളുടെ വീട്ടു വാതിലില്‍ മുട്ടി നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തതിനാല്‍ അവരുടെ ഗൃഹോപരണങ്ങള്‍ മാറ്റണമെന്ന് പറയുന്നത് പോലെയാണ്” എന്നാണ് ആര്യ പറയുന്നത്.
https://www.instagram.com/p/CK823RRsYaS/?utm_source=ig_web_copy_link