25.6 C
Kottayam
Thursday, June 4, 2026

അവര്‍ നവ്യയെ മാത്രം വിലക്കി,പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍

Must read

കൊച്ചി:ഇന്നും മലയാളികളുടെ സ്വന്തം ബാലാമണിയാണ് നവ്യാ നായര്‍. പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ നവ്യയോട് അവര്‍ക്ക് പര്‌ത്യേക ഒരു ഇഷ്ടം ഉണ്ട്. കലോത്സവ വേദികളില്‍ നിന്നും സിനിമയിലെത്തിയ താരം ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് അഭിനയം തുടങ്ങിയത്.

പിന്നീട് മോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി നവ്യയ്ക്ക് മാറാന്‍ അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.  മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നവ്യ അഭിനയിച്ചിരുന്നു. ഗ്ലാമറസ് റോളുകളേക്കാള്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതല്‍ എത്തിയത്.

വിവാഹ ശേഷം സിനിമ വിട്ട താരം കഴിഞ്ഞ വര്‍ഷം തിരിച്ചെത്തിയിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. കൂടാതെ ദൃശ്യം 2വിന്റെ കന്നഡ പതിപ്പിലും നായികയായി നവ്യ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം നവ്യാ നായര്‍ക്കൊപ്പമുളള ഒരനുഭവം ഗായകന്‍ എംജി ശ്രീകുമാര്‍ പങ്കുവെച്ചിരുന്നു. നവ്യക്കും കുടുംബത്തിനുമൊപ്പം വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ നടന്ന സംഭവമാണ് എംജി ശ്രീകുമാര്‍ പറഞ്ഞത്.

- Advertisement -

ഞാനും നവ്യയും ഒരേ നാട്ടുകാരാണ്, നവ്യയെ കുറിച്ച് പറയുമ്പോള്‍ ചില ചമ്മലിന്റയൊക്കെ കഥ വെളിപ്പെടുത്തേണ്ടതുണ്ട്. വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ ഞാനും നവ്യയും കുടുംബവുമൊക്കെയായി ഗാംബ്ലിങ് നടക്കുന്നിടത്ത് പോയി. പക്ഷേ നവ്യക്ക് മാത്രം അങ്ങോട്ടേക്ക് പ്രവേശനം ലഭിച്ചില്ല.

- Advertisement -

ഇരുപത് വയസായാല്‍ മാത്രമേ അങ്ങോട്ടേക്ക് പ്രവേശനമുളളു. പത്തൊന്‍പത് വയസേ ആയിട്ടുളളൂ. അവിടെ അഞ്ച് എന്‍ട്രി ഗേറ്റ് ഉണ്ടായിരുന്നു. അഞ്ചിലും നവ്യയെ തടഞ്ഞു. അതില്‍ എങ്ങനെയെങ്കിലും ഒന്ന് കയറാന്‍ വേണ്ടി നവ്യ പഠിച്ച പണി പതിനെട്ടും നോക്കി.

വലിയവരെ പോലെ സാരിയൊക്കെ ചുറ്റി വലിയ ഒരു കണ്ണടയൊക്കെ വെച്ച് വന്നിട്ടും നവ്യയുടെ പാസ്പോര്‍ട്ട് കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഗാബ്ലിങ് സ്ഥലത്തേക്ക് കയറാമെന്ന മോഹം നവ്യക്ക് അവിടെ ഉപേക്ഷിക്കേണ്ടി വന്നു. എംജി ശ്രീകുമാര്‍ പറഞ്ഞു.

വിവാഹശേഷം അഭിനയത്തില്‍ നിന്നും അല്‍പ്പം ഇടവേള എടുത്ത നവ്യ ഇപ്പോള്‍ അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഒരുത്തീ എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി നവ്യ അഭിനയിച്ചത്. ആ മടങ്ങി വരവിന് സന്തോഷിന് ആണ് ആരാധകര്‍ നന്ദി പറയുന്നത്.

- Advertisement -

സ്വന്തം കുടുംബത്തെപോലെയാണ് നവ്യ ചെന്ന് കയറിയ ഭര്‍ത്താവിന്റെ കുടുംബത്തെയും സ്‌നേഹിക്കുന്നതെന്ന് നവ്യ മുന്‍പ് പങ്കിട്ട ഒരു വീഡിയോയിലൂടെ വ്യക്തമായതാണ് . മുന്‍പ് ഒരു വീഡിയോയിലൂടെയാണ് ഭര്‍ത്താവിന്റെ കുടുംബത്തിലുള്ള ആളുകളെ ഓരോരുത്തരെ ആയി നവ്യ പ്രേക്ഷകര്‍ക്ക് പരിചയപെടുത്തിയത്.നവ്യ പറഞ്ഞിരുന്നു.

‘എന്റെ അമ്മായി അമ്മയെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ. ഒരിക്കല്‍ ചാമ്പങ്ങ ശേഖരിക്കുന്ന രംഗം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. അതില്‍ പിന്നെ അമ്മയ്ക്ക് വലിയ നാണമാണ്.

പൊന്നുമോളെ എന്റെ ഫോട്ടോ ഒന്നും ഇടരുതെന്നാണ് അമ്മ പറയുക എന്നും നവ്യ പറഞ്ഞിരുന്നു. കുടുംബത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുന്ന നവ്യ സന്തോഷിന്റെ പെങ്ങളെയും പ്രേക്ഷകര്‍ക്കായി പരിചയപെടുത്തിയിരുന്നു.

ലക്ഷ്മിക്ക് ഞാന്‍ ചേട്ടത്തി അമ്മ മാത്രം അല്ല, എനിക്കും അവള്‍ നാത്തൂന്‍ അല്ല. എന്റെ സ്വന്തം സുഹൃത്താണ്. എനിക്ക് ഇവള്‍ ചങ്ങനാശേരിയില്‍ ഇല്ലാതെ പോകുമ്പോള്‍ വല്ലാത്ത ബോറടിയാണ്. കല്യാണം കഴിഞ്ഞ നാളുമുതല്‍ ഇവളെ എന്നെ മോളെ എന്നുമാണ് വിളിക്കുക’, എന്നാണ് നവ്യ മുന്‍പ് പറഞ്ഞത്

നവ്യയെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സന്തോഷും.  തന്റെ ജീവനക്കാര്‍ക്ക് ഒപ്പമുള്ള നിമിഷങ്ങള്‍ സന്തോഷ് സോഷ്യല്‍ മീഡിയ വഴി പങ്കിടാറുണ്ട്. മുന്‍പും അവര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കിട്ടിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ‘എന്റെ റിയല്‍ ഹീറോസിന് ഒപ്പമുള്ള ഡിന്നര്‍’, എന്ന ക്യാപ്ഷന്‍ നല്‍കി സന്തോഷ് പുതിയ ചിത്രം പങ്കുവെച്ചത് വൈറലായിരുന്നു. അദ്ദേഹത്തിന്റെ എളിമയും ആ മനസ്സും കാണാതെ പോകരുത് എന്നാണ് ആരാധകര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week