25.6 C
Kottayam
Thursday, June 4, 2026

വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്ക് കൊവിഡ്, 3,645 മരണം

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3645 പേര്‍ മരിച്ചു. 2,69,507 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി.

ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,83,76,524 ആയി. 1,50,86,878 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. ആകെ മരണം 2,04,832. നിലവില്‍ 30,84,814 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 15,00,20,648 പേര്‍ വാക്സിന്‍ സ്വീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ താത്ക്കാലിക നയം മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യ. കൊവിഡുമായി ബന്ധപ്പെട്ട സഹായങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം. ചൈനയില്‍ നിന്നടക്കം സഹായം സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകുമെന്നാണ് വിവരം. നിലവിലെ പോളിസി അനുസരിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സഹായം സ്വീകരിക്കാന്‍ ഇന്ത്യക്ക് സാധിക്കില്ല. റെഡ് ക്രോസ് പോലെയുള്ള സംഘടനകള്‍ വഴി സഹായം സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഇങ്ങനെ സഹായം സ്വീകരിച്ചാല്‍ സര്‍ക്കാര്‍ സംവിധാനം വഴി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. മാത്രവുമല്ല ഗുണഭോക്താക്കളെ സ്വീകരിക്കുന്നതില്‍ അടക്കം വിവേചനം ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്ക്കാലിക നയം മാറ്റത്തിന് രാജ്യം തയ്യാറാകുന്നത്. ഇതനുസരിച്ച് ചൈനയില്‍ നിന്നടക്കം ഇന്ത്യ സഹായം സ്വീകരിക്കും. ചൈനയില്‍ നിന്ന് ഓക്സിജനും മരുന്നുകളും സ്വീകരിക്കാനാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

Popular this week