24.8 C
Kottayam
Thursday, June 4, 2026

‘ദൈവം കൊണ്ടിറക്കിയതുപോലെയാണ് തോന്നിയത്’; മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് യൂസഫലി

Must read

കൊച്ചി : കഴിഞ്ഞദിവസമായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ ചതുപ്പിൽ ഇടിച്ചിറക്കിയത്. കനത്ത മഴയിൽ നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് ഹെലികോപ്റ്റർ ചതുപ്പിൽ ഇടിച്ചിറക്കുകയായിരുന്നു. ഇപ്പോഴിതാ മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് പറയുകയാണ് യൂസഫലി.

‘ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണ് തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ ജീവൻ തിരിച്ച് കിട്ടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. യൂസഫലിയെക്കൂടാതെ ഭാര്യ ഷാബിറയും, മൂന്ന് സെക്രട്ടറി​മാരും ഹെലികോപ്റ്ററിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ലായിരുന്നു.

അതേസമയം , ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിൽ എം എ യൂസഫലി അബുദാബിയിലേക്ക് മടങ്ങി. അവിടെ വിദഗ്ദ്ധ ചികിത്സ തേടും.ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ കൊച്ചുകടവന്ത്രയി​ലെ വീട്ടി​ലെ ഹെലി​പ്പാഡി​ൽ നി​ന്ന് പുറപ്പെട്ടതായിരുന്നു യൂസഫലി. ബന്ധുവി​നെ സന്ദർശി​ച്ച് മടങ്ങവേയാണ് പനങ്ങാട് ഫി​ഷറീസ് സർവകലാശാലയുടെ ഗ്രൗണ്ടി​നെ സമീപത്ത് വെച്ച് തകരാർ സംഭവിച്ചത്.

ചുറ്റിലും മതിലും കെട്ടിടങ്ങളും സമീപത്ത് റോഡുമുണ്ടായിട്ടും കൃത്യമായി ചതുപ്പുനിലത്തില്‍ ഹെലികോപ്റ്റര്‍ സുരക്ഷിതമായി ഇടിച്ചിറക്കണമെങ്കില്‍ അതിനു വൈദഗ്ധ്യവും അനുഭവസമ്പത്തും കുറച്ചൊന്നുമല്ല വേണ്ടത്. അത്തരമൊരാള്‍തന്നെയായിരുന്നു യൂസഫലിയുടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നതും-മലയാളി വൈമാനികന്‍ അശോക് കുമാര്‍. സഹ പൈലറ്റ് കോട്ടയം പൊന്‍കുന്നം ചിറക്കടവ് സ്വദേശി ശിവകുമാര്‍. എന്നാല്‍ പൈലറ്റിന്റെ വൈദഗ്ധ്യംകൊണ്ടു മാത്രമാണ് അപകടത്തില്‍നിന്നു രക്ഷപെട്ടെതെന്നു പറയാനാവില്ലെന്നും ഈ മേഖലയില്‍നിന്നുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

- Advertisement -

- Advertisement -

കനത്ത മഴയും കാറ്റുമാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടാന്‍ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതിന്റെ കാരണവും വ്യക്തമല്ല. ഇത്തരമൊരു അപകടകരമായ സാഹചര്യത്തിലാണ് വൈമാനികന്‍ എന്ന നിലയില്‍ കോട്ടയം കുമരകം സ്വദേശി ക്യാപ്റ്റന്‍ അശോക് കുമാറിന്റെ വൈദഗ്ധ്യം നിര്‍ണായകമായത്. ബെംഗളൂരുവില്‍ സൈനിക സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഇന്ത്യന്‍ നാവികസേനയിലെ 24 വര്‍ഷത്തെ സേവനം നല്‍കിയ അനുഭവ പരിചയവും വലിയൊരു ദുരന്തം ഒഴിവാക്കുന്നതില്‍ സഹായകമായി.

നാവികസേനയില്‍ കപ്പലിന്റെ സിഇഒ ആയിരുന്ന ക്യാപ്റ്റന്‍ അശോക് കുമാര്‍ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. നേവിയില്‍നിന്നു വിരമിച്ച ശേഷം ഒഎസ്എസ് എയര്‍ മാനേജ്‌മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി സേവനം അനുഷ്ഠിച്ച ശേഷമാണ് ലുലു ഗ്രൂപ്പിന്റെ മുഖ്യ പൈലറ്റാകുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പല പ്രമുഖര്‍ക്കു വേണ്ടിയും ഹെലികോപ്റ്ററുകള്‍ പറത്തിയതും അശോക് കുമാറായിരുന്നു.

- Advertisement -

പറക്കുന്നതിനിടെ ഒരേസമയം രണ്ടു യന്ത്രങ്ങളും നിശ്ചലമാകുന്ന സാഹചര്യത്തിലാണ് ട്വിന്‍ എന്‍ജിന്‍ ഹെലികോപ്റ്ററുകള്‍ക്കു നിയന്ത്രണം നഷ്ടമാകുക. ഒപ്പം കാലാവസ്ഥ മോശമാകുക കൂടി ചെയ്താല്‍ ഭീഷണി ഇരട്ടിയാണ്. ഇവിടെ സംഭവിച്ചത് എന്താണെന്നു വ്യക്തമാകാന്‍ സിവില്‍ ഏവിയേഷന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരേണ്ടതുണ്ട്. വിമാനം മുകളില്‍നിന്നു നിയന്ത്രണം വിട്ടാല്‍ ഓട്ടോ റൊട്ടേഷനിലായിരിക്കും. അതായത് ഹെലികോപ്റ്ററിന്റെ റോട്ടറിനെ അന്തരീക്ഷത്തിലെ കാറ്റായിരിക്കും നിയന്ത്രിക്കുക. ഒരു കുഞ്ഞു കാറ്റില്‍ പോലും പൈലറ്റിനു ലക്ഷ്യസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഇറക്കാനാവില്ലെന്ന ഈ സാഹചര്യത്തിലാണ് അശോക് കുമാറും സഹ പൈലറ്റും ചതുപ്പുനിലത്തിറക്കാനുള്ള വൈദഗ്ധ്യം പ്രകടിപ്പിച്ചത്.

‘ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍…’ ഈ സിനിമാ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു അപകടമെന്ന് സ്ഥലം സന്ദര്‍ശിച്ചവര്‍ക്കും വിഡിയോകള്‍ കണ്ടവര്‍ക്കും ബോധ്യപ്പെടും. കൃത്യം വെള്ളം നിറഞ്ഞ ചതുപ്പിലേക്ക് അല്ലാതെയുള്ള ഏതു വീഴ്ചയും വലിയ തീപിടിത്തത്തിന് ഇടയാക്കുമായിരുന്നു. കമ്പികള്‍ കിടന്നിരുന്ന സ്ഥലത്താണിറങ്ങുന്നതെങ്കിലും തീപിടിക്കും. മതിലിലായിരുന്നെങ്കിലും തീപിടിത്തം ഉറപ്പ്. റോട്ടര്‍ ബ്ലേഡ് മതിലില്‍ ഇടിച്ചാലും അപകടസാധ്യതയേറെ. ഹെലികോപ്റ്ററിനെ എടുത്തു മറിക്കുന്നതിനും കനത്ത അപകടത്തിനും ഇത് ഇടയാക്കുമായിരുന്നു.

യാത്രക്കാര്‍ ഇരിക്കുന്നതിനു തൊട്ടടുത്തുള്ള എന്‍ജിന്‍, പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ധനം ഏറെ ഉയര്‍ന്ന ചൂടിലാണ് കത്തിക്കൊണ്ടിരിക്കുന്നത് എന്നതു കൂടി ഓര്‍ക്കുമ്പോഴാണ് ദുരന്തത്തിന്റെ ആഴം വ്യക്തമാകുകയെന്ന് വിദഗ്ധര്‍ പറയുന്നു. 15 മിനിറ്റു പോലുമില്ലായിരുന്നു രാവിലെ കടവന്ത്ര മുതല്‍ നെട്ടൂര്‍ വരെയുള്ള പറക്കല്‍ ദൈര്‍ഘ്യം. പെട്ടെന്നായിരുന്നു കാലാവസ്ഥ മാറി മഴയും കാറ്റുമുണ്ടായത്. അതുകൊണ്ടുതന്നെ പൈലറ്റിന്റെ പ്രവചനങ്ങള്‍ക്കും അപ്പുറത്തായി കാര്യങ്ങള്‍ എന്നതാണ് അപകടത്തിലേക്കു നയിച്ചതെന്നും പ്രാഥമിക വിലയിരുത്തലുണ്ട്.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ എഡബ്ല്യു 109 എന്ന ഇരട്ട എന്‍ജിന്‍ 6+2 സീറ്റ് ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. ഇറ്റാലിയന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കപ്പെട്ട ഇതു ഭാരം കുറഞ്ഞ ഹെലികോപ്റ്ററുകളുടെ വിഭാഗത്തില്‍ മള്‍ട്ടി പര്‍പസ് ഹെലികോപ്റ്ററാണ്- ഭാരം 1590 കിലോ. ഇറ്റലിയില്‍ ആദ്യമായി വ്യവസായാടിസ്ഥാനത്തില്‍ വന്‍തോതില്‍ നിര്‍മിക്കപ്പെട്ട ഹെലികോപ്റ്റര്‍കൂടിയാണ് എഡബ്ല്യു109. മണിക്കൂറില്‍ 285 കിലോമീറ്ററാണ് കൂടിയ വേഗം. ഒരു തവണ ഇന്ധനം നിറച്ചു പറന്നു പൊങ്ങിയാല്‍ 932 കിലോമീറ്റര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ള ഇതിന്റെ വില ഏകദേശം 43 കോടി രൂപ വരും.

അപകടത്തില്‍ പെട്ടതോടെ ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ എന്‍ജിനില്‍ ഉള്‍പ്പടെ വെള്ളം കയറിയിട്ടുണ്ടാകും.ആറുമാസം കൊണ്ട് ഹെലികോപ്റ്റര്‍ തിരികെ പ്രവര്‍ത്തന സജ്ജമാക്കാനാകുമെന്നാണ് ഹെലികോപ്റ്റര്‍ സേവന മേഖലയിലുള്ളവര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week