33.4 C
Kottayam
Sunday, May 5, 2024

മദ്യം വാങ്ങി നല്‍കിയില്ല; സുഹൃത്തിന്റെ തല അടിച്ച് പൊട്ടിച്ച 60കാരന്‍ അറസ്റ്റില്‍

Must read

കൊല്ലം: മദ്യം വാങ്ങി നല്‍കാത്തതില്‍ പ്രകോപിതനായി സുഹൃത്തിന്റെ തല അടിച്ചു പൊട്ടിച്ച കേസില്‍ 60 കാരന്‍ അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി ദിലീപ് ബാബുവിനെ (58) ആക്രമിച്ച കേസില്‍ സുഹൃത്ത് പാരിപ്പള്ളി സ്വദേശി ബാബു (60)വിനെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ തോപ്പില്‍ക്കടവ് കായല്‍വാരത്താണു സംഭവം. ദിലീപിനോട് ബാബു മദ്യം വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വാങ്ങി നല്‍കിയില്ല. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week