EntertainmentKeralaNews

‘മാടമ്പത്തിരമൊക്കെ അച്ചി വീട്ടിലെ അട്ടപ്പുറത്ത് വെച്ചാല്‍ മതി’ രഞ്ജിത്തിനെതിരെ എംഎ നിഷാദ്

കൊച്ചി:സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് വിനയന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെങ്കില്‍ അത് ഏറെ ഗുരുതരമായ ആപോണങ്ങളാണെന്ന് സംവിധായകന്‍ എംഎ നിഷാദ്. അങ്ങനെയങ്കില്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാനായും അജോയിക്ക് സെക്രട്ടറിയായും തുടരാന്‍ അർഹതയില്ല. കുറേ ആരോപണങ്ങള്‍ പലവഴിയിക്ക് വരുന്നുണ്ട്. എന്തോ ഈ ജൂറിയിലും ചീഞ്ഞ് നാറുന്നുണ്ട്. അതെല്ലാം പുറത്തുകൊണ്ടുവരണമെന്നു എംഎ നിഷാദ് പറയുന്നു.

എല്ലാ സത്യവും ഒരുനാള്‍ പുറത്ത് വരും. വിനയന്‍ പറയുന്നത് സത്യം അല്ലെങ്കില്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഞാനില്ല. ഒരുപാട് സംശയങ്ങള്‍ ദൂരികരിക്കാനായുണ്ട്. അതുകൊണ്ട് തന്നെ കുറ്റകരമായ മൌനത്തില്‍ നിന്നും ചെയർമാനും സെക്രട്ടറിയും പുറത്ത് വരണമെന്നും എംഎ നിഷാദ് വ്യക്തമാക്കുന്നു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടേത് അല്ലെങ്കിലും ടിവി-മീഡിയ അവാർഡിന്റെ സംസ്ഥാന ജൂറിയുടെ ഭാഗമായി ഇരുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ ചെയർമാന്റെ വിവേചനാധികാരത്തെക്കുറിച്ച് എനിക്ക് കൃത്യമായ ബോധ്യമുണ്ട്. ചലച്ചിത്ര അവാർഡിലേക്ക് വരുമ്പോള്‍ കെഎം മധുസൂദനനാണ് ഒരു ചെയർമാന്‍. അവിടെ അയാളാണ് തീരുമാനങ്ങളെടുക്കുന്നത്.

ജയ ജയ ജയ ജയഹെ പോലുള്ള ഒരു സിനിമ എന്ന് പറയുന്നത് ആണ്‍ അഹങ്കാരത്തിന്റെ അധികാരങ്ങളെ മാറ്റി വെപ്പിക്കുന്നതാണ്. ആ സിനമയെപ്പോലും രണ്ടാമത്തെ ഘട്ടത്തിലേക്ക് വിടുന്നതിനെതിരായി കെ മധുസൂദനന്‍ പ്രവർത്തിച്ചുവെന്ന വിവരമാണ് നമുക്ക് കിട്ടുന്നത്. ഇതൊക്കെ പറഞ്ഞു കേള്‍ക്കുന്നതാണ്. എത്രമാത്രമാണ് ശരിയെന്ന് അറിയില്ല. ശരിയാണെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കണെന്നാണ് പറയാനുള്ളത്.

അവസാന ഘട്ടത്തിലേക്ക് എത്തിയ 44 സിനിമകള്‍ ഏതൊക്കെയെന്ന് അറിയിണ്ടേതുണ്ട്. സമാന്തര സിനിമകളുടെ അവസ്ഥയെന്താണ്. സാഹിത്യപരമായ സൃഷ്ടികളെ പ്രോല്‍സാഹിപ്പിക്കണമെന്ന് പറയുകയും മറുവശത്ത് കൂടെ അതിനെ കഴുത്ത് ഞെരിച്ച് വിടുകയും ചെയ്യുന്ന പ്രവണതയാണ് ഇപ്പോഴത്തെ ചലച്ചിത്ര അക്കാദമി സംഘം ചെയ്യുന്നതെന്നും എംഎ നിഷാദ് പറയുന്നു.

ഇതില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം ഉണ്ടെന്ന് ഞാന്‍ കരുതില്ല. സർക്കാറിനെ നിശിതമായ വിമർശിക്കുന്നവർ വരെ ഈ ജൂറിയിലുണ്ട്. തികച്ചും വ്യക്തിപരമായ ഒരു അജണ്ട ഇതിനെല്ലാം പിറകിലുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിച്ചില്ല. വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ മഹത്തരമാണെന്ന് അഭിപ്രായം എനിക്കില്ല. പക്ഷെ ആർ സിനിമ രണ്ടാം ഘട്ടത്തിലേക്ക് എത്തേണ്ടതില്ലെന്ന നിർബന്ധം ആർക്കെങ്കിലും ഉണ്ടെങ്കിലും അതില്‍ ചെയർമാന്‍ ഇടപെട്ടെങ്കിലും ഗുരുതരമായ ആരോപണമാണ് ഇതെല്ലാം.

കമല്‍ ചെയർമാനായി ഇരുന്ന സമയത്ത് എന്തൊക്കെ ബഹളമായിരുന്നു ഇവിടെ ചിലർ. എന്നാല്‍ ഒരു സ്ഥലത്ത് അദ്ദേഹം അനാവശ്യമായി ഇടപെട്ടിട്ടില്ല. അവാർഡ് കമ്മിറ്റിയെ ഒരു ജൂറി കമറ്റിയെ നിയമിച്ച് കഴിഞ്ഞാല്‍ പിന്നെ അക്കാദമി ചെയർമാന്‍ പിന്നെ അങ്ങോട്ട് പോവരുത്. അതാണ് കമല്‍ ചെയ്തത്. അതാണ് മാതൃക. അത്തരത്തിലുള്ള മഹാന്മാർ ഇരുന്ന കസേരയിലാണ് രഞ്ജിത്തിനെപ്പോലുള്ളവർ ഇരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ചലിച്ചിത്രോത്സവ വേദിയില്‍ രഞ്ജിത്ത് നടത്തിയ പ്രസ്താവനയൊക്കെ നമ്മള്‍ കണ്ടതല്ലേ. മാടമ്പത്തിരമൊക്കെ അച്ചി വീട്ടിലെ അട്ടപ്പുറത്ത് വെച്ചാല്‍ മതി. ഇതൊന്നും ഒരു കാരണവശാലും ഇങ്ങോട്ട് ഇറക്കരുത്. ഇത് കേരളണമാണ്. ചോദിക്കേണ്ടവർ ചോദിക്കുക തന്നെ ചെയ്യും. ഇതൊന്നും ഒരു ഇടതുപക്ഷ പ്രവർത്തകന്റെ രീതിയല്ല. അഹങ്കാരമൊക്കെ ഉണ്ടെങ്കില്‍ അത് സ്വന്തം സെറ്റില്‍ വെച്ചാല്‍ മതിയെന്നും എഎ നിഷാദ് കൂട്ടിച്ചേർക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button