KeralaNews

എറണാകുളം അങ്കമാലി അതിരൂപതയിലെ എകീകൃത കുര്‍ബാന തര്‍ക്കം; പ്രത്യേക പ്രതിനിധിയെ നിയോഗിച്ച് മാര്‍പ്പാപ്പ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ എകീകൃത കുര്‍ബാന തര്‍ക്കത്തില്‍ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പ്രതിനിധിയെ നിയോഗിച്ച് മാര്‍പ്പാപ്പ. ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലാണ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വേണ്ടിയുള്ള പൊന്തിഫിക്കല്‍ ഡെലഗേറ്റ്.

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കുന്നതിനുള്ള പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാര്‍ഗം നിര്‍ദേശിക്കുന്നതിനുമാണ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്. ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ ഓഗസ്റ്റ് നാലിന് എറണാകുളത്ത് എത്തും. എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker