24.8 C
Kottayam
Monday, June 8, 2026

അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഖത്തർ ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റ് സ്റ്റാഫിന് 30 കോടി സമ്മാനം, ടിക്കറ്റെടുത്തത് നടൻ ഹരിശ്രീ അശോകൻ്റെ മരുമകൻ്റെ പേരിൽ

Must read

അബൂദബി: ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) ഇന്ത്യക്കാരന്. സനൂപ് സുനിലാണ് 30 കോടി രൂപ നേടിയത്. 183947 എന്ന ടിക്കറ്റ് നമ്പരാണ് സനൂപിനെ കോടീശ്വരനാക്കിയത്. ജൂലൈ 13നാണ് സനൂപ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.20 ലുലു സഹപ്രവർത്തകർ ചേർന്ന് സനൂപ് പേരിൽ എടുത്ത ടിക്കറ്റ് ആണ് സമ്മാനം അടിച്ചത്.നടൻ ഹരിശ്രീ അശോകൻ്റെ മരുമകനാണ് സനൂപ്.രണ്ടാം സമ്മാനമായ10 ലക്ഷം ദിര്‍ഹത്തിന്(രണ്ടുകോടിഇന്ത്യന്‍ രൂപ) അര്‍ഹനായ് ഇന്ത്യക്കാരനായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞാണ്. അദ്ദേഹം വാങ്ങിയ 122225 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്‌ന സമ്മാനം നേടിക്കൊടുത്തത്.

കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയായ രഞ്ജിത്ത് ആണ് ഇത്തവണത്തെ വിജയിയെ തെരഞ്ഞെടുത്തത്. വിജയിയായ സനൂപ് സുനിലിനെ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചെങ്കിലും അദ്ദേഹത്തിനോട് സംസാരിക്കാനായില്ല. മൂന്നാം സമ്മാനമായ 500,000 ദിര്‍ഹം സ്വന്തമാക്കിയത് പലസതീനില്‍ നിന്നുള്ള ഹന്ന ഹമാതിയാണ്. 113424 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

നാലാം സമ്മാനമായ 350,000 ദിര്‍ഹം നേടിയത് ബംഗ്ലാദേശ് സ്വദേശിയായ തന്‍വീര്‍ മഹ്താബ് ഇസ്ലാം ആണ്. 238404 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് ഭാഗ്യം സമ്മാനിച്ചത്. ഇന്ത്യയില്‍ നിന്നുള്ള റെനാള്‍ഡ് ഡാനിയേല്‍ വാങ്ങിയ 038753 എന്ന ടിക്കറ്റ് നമ്പരാണ് അഞ്ചാം സമ്മാനമായ 100,000 ദിര്‍ഹത്തിന് അര്‍ഹമായത്. ആറാം സമ്മാനമായ 90,000 ദിര്‍ഹം നേടിയത് ഫിലീപ്പീന്‍സ് സ്വദേശിയായ പാറ്റ് മസാഹുദ് ആണ്. 071148 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

ഇന്ത്യയില്‍ നിന്നുള്ള ഷിനാം വയല്‍ കുനിയില്‍ വാങ്ങിയ 318718 എന്ന ടിക്കറ്റ് നമ്പരാണ് ഏഴാം സമ്മാനമായ 80,000 ദിര്‍ഹത്തിന് അര്‍ഹമായത്. എട്ടാം സമ്മാനമായ 70,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള റോയ് ജോസാണ്. 239485 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഒമ്പതാം സമ്മാനമായി 60,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ അഖില്‍ അറയ്ക്കല്‍ വിശ്വംബരനാണ്. ഇദ്ദേഹം വാങ്ങിയ 227474 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

- Advertisement -

ഇന്ത്യയില്‍ നിന്നുള്ള അഫ്‌സല്‍ അബ്ദുല്‍ ബഷീര്‍ വാങ്ങിയ 195400 എന്ന ടിക്കറ്റ് നമ്പരാണ് 50,000 ദിര്‍ഹത്തിന്റെ പത്താം സമ്മാനം നേടിയത്. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ പാകിസ്ഥാനില്‍ നിന്നുള്ള മുഹമ്മദ് അംജാദ് ഇസ്മായില്‍ മുഹമ്മദ് ഇസ്മായില്‍ അന്‍വാരി റേഞ്ച് റോവര്‍ വേലാര്‍ കാര്‍ സ്വന്തമാക്കി. 002785 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് സ്വപ്‌നവാഹനം നേടിക്കൊടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week